സ്വകാര്യ ചാറ്റുകൾ ഇനി പൂട്ടിട്ട് വയ്ക്കാം; ഒരു കിടിലോക്കിടിലം WhatsApp ഫീച്ചർ!

Updated on 02-Apr-2023
HIGHLIGHTS

ലോക്ക് ചാറ്റ്' എന്ന പുത്തൻ ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് WhatsApp

ചാറ്റുകള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണ് ലോക്ക് ചാറ്റ്

സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണാതെ മറച്ചുവയ്ക്കാൻ ഈ ഫീച്ചർ സഹായിക്കും

നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്(WhatsApp). ഇപ്പോഴിതാ തങ്ങളുടെ ആന്‍ഡ്രോയിഡ് ബീറ്റ ആപ്പില്‍ ലോക്ക് ചാറ്റ് (Lock Chat) എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് WhatsApp.

വാട്ട്സ്‌ആപ്പി(WhatsApp)ലെ ചാറ്റുകള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണ് ലോക്ക് ചാറ്റ്(Lock Chat). WhatsAppലെ സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണാതെ മറച്ചുവയ്ക്കാൻ ഈ സൗകര്യം സഹായിക്കും. WABETAINFO ആണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്. ഇതനുസരിച്ച് സ്വകാര്യമോ അല്ലെങ്കിൽ പ്രത്യേക ചാറ്റുകളോ ഇനി പൂട്ടിട്ട് വയ്ക്കാം.

ലോക്ക് ചെയ്ത ചാറ്റുകള്‍ ഉപഭോക്താവിന്റെ ഫിംഗര്‍പ്രിന്റോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ തുറക്കാനാവൂ. ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ഓട്ടോമാറ്റിക് ആയി ശേഖരിക്കപ്പെടില്ല. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചര്‍ ആയതിനാല്‍ ഇത് എന്നുമുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാകുമെന്ന് പറയാനാവില്ല. ഇതിന് പുറമെ പുതിയ ടെക്സ്റ്റ് എഡിറ്റര്‍ ഫീച്ചറും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.

മെസേജുകൾ അയച്ചതിന് ശേഷം അത് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള എഡിറ്റ് മെസേജ് ഫീച്ചർ വാട്സ്ആപ്പ് (WhatsApp) വൈകാതെ ലഭ്യമാക്കും. എഡിറ്റ് മെസേജ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് തെറ്റായി അയക്കുന്ന മെസേജുകൾ അയച്ചതിന് ശേഷവും എഡിറ്റ് ചെയ്യാം. അയച്ച മെസേജുകൾ എഡിറ്റുചെയ്യാൻ വാട്സ്ആപ്പ് 15 സെക്കൻഡ് സമയം മാത്രമേ നൽകുകയുള്ളു എന്നാണ് സൂചനകൾ. എഡിറ്റ് ചെയ്‌ത മെസേജുകൾക്ക് അടുത്ത് ബബിളിനുള്ളിൽ "എഡിറ്റഡ്" എന്ന ലേബൽ ഉണ്ടായിരിക്കും. ഇത് അയച്ചയാൾക്കും മെസേജ് ലഭിച്ചയാൾക്കും കാണും.

വാട്സ്ആപ്പ് വ്യൂ വൺസ് ഓഡിയോ ഒരു തവണ മാത്രം പ്ലേ ചെയ്യാൻ കഴിയുന്ന ഓഡിയോ മെസേജുകൾ അയയ്ക്കാൻ സഹായിക്കുന്നു. ഫോട്ടോകളോ വീഡിയോകളോ വ്യൂ വൺസ് ആയി അയക്കുന്നത് പോലെ ചാറ്റ് വിൻഡോകളിൽ ഒരിക്കൽ മാത്രം കേൾക്കാൻ സാധിക്കുന്ന ഓഡിയോ അയക്കാം. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനായിട്ടാണ് ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.​

Connect On :