ചാറ്റ് ഹിസ്റ്ററി ട്രാൻസ്‌ഫർ പുതിയ അപ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ്
വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ എത്തുമെന്ന് സൂചനകൾ
ചാറ്റ് ഹിസ്റ്ററി ഷെയർ ചെയ്യാവുന്ന അപ്പ്‌ഡേഷനുകൾ ആകും ചിലപ്പോൾ ഇത്
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഓരോ ദിവസ്സം കഴിയുംതോറും മികച്ച അപ്പ്‌ഡേഷനുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് .അത്തരത്തിൽ ഇപ്പോൾ വാട്ട്സ് ആപ്പിന്റെ ഒരു അപ്പ്‌ഡേഷൻ എന്ന നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു പുതിയ അപ്പ്‌ഡേഷനുകൾ ചിലപ്പോൾ ചാറ്റ് ഹിസ്റ്ററി ഷെയർ ചെയ്യുന്ന ഓപ്‌ഷനുകൾ ആകുവാൻ സാധ്യതയുണ്ട് .എന്നാൽ വാട്ട്സ് ആപ്പിന്റെ ഭാഗത്തു നിന്നും ഇതിനെക്കുറിച്ചു കൂടുതൽ വ്യക്തതകൾ വന്നിട്ടില്ല .ഒരു ഫോണിൽ നിന്നും മറ്റൊരു ഫോണിലേക്കു ചാറ്റ് ഹിസ്റ്ററി ഷെയർ ചെയ്യാവുന്ന ഓപ്‌ഷനുകൾ ആണിത് .
വാക്സിൻ സർട്ടിഫിക്കറ്റ് ഇനി നിങ്ങളുടെ വാട്ട്സ് ആപ്പ് വഴി എടുക്കാം
ഇപ്പോൾ കോവിഡ് വാക്സിനുകൾ 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് രാജ്യത്ത് ലഭിച്ചുതുടങ്ങിയിരിക്കുന്നു .ഇന്ന് ഏറ്റവും ആവിശ്യമായി വേണ്ട ഒന്നാണ് കോവിഡ് സർട്ടിഫിക്കറ്റ് .എന്നാൽ വാക്സിൻ എടുത്തു കഴിഞ്ഞാൽ നമുക്ക് സർട്ടിഫിക്കറ്റ് അവിടെ നിന്നും തന്നെ ലഭിക്കുന്നതാണ് .അതിൽ വാക്സിൻ എടുത്ത സ്ഥലം ,തീയതി ,ഏത് ഹോസ്പിറ്റലിൽ നിന്നാണ് വാക്സിൻ എടുത്തത് ,ആരാണ് വാക്സിൻ എടുത്തത് എന്നിങ്ങനെ വിവരങ്ങൾ എല്ലാം തന്നെ ഈ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ അടുത്ത വാക്സിൻ എടുക്കേണ്ട സമയം അടങ്ങുന്നതാണ് ഈ കോവിഡ് വാക്സിൻ .ഇന്ന് കോവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് പല സ്ഥലങ്ങളിലും പോകുവാൻ തന്നെ സാധിക്കുകയുള്ളു .ഇന്ത്യയ്ക്ക് പുറത്തുപോകണമെങ്കിൽ തന്നെ ഈ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആവിശ്യമായ സാഹചര്യമാണ് ഉള്ളത് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകൾ വാട്ട്സ് ആപ്പ് വഴിയും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .
അതിന്നായി നിങ്ങൾ കോവിഡ് വാക്സിൻ ബുക്കിംഗ് നടത്തുവാൻ ഉപയോഗിച്ച അതെ മൊബൈൽ നമ്പർ തന്നെ ആയിരിക്കണം വാട്ട്സ് ആപ്പിലും ഉപയോഗിക്കേണ്ടത് എന്ന് മാത്രം .നിങ്ങൾ ചെയ്യണ്ടത് മൊബൈലിൽ 9013151515 എന്ന നമ്പർ സേവ് ചെയുക .കൊറോണ ഹെൽപ്പ് ഡെസ്ക് നമ്പർ ആണിത് .നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും ഈ നമ്പറിലേക്ക് ഡൗൺലോഡ് സർട്ടിഫിക്കറ്റ് എന്ന് മെസ്സേജ് ചെയ്യുക . അങ്ങനെ മെസേജ് അയച്ചുകഴിഞ്ഞാൽ നിങ്ങളുടെ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും .
ഈ ലഭിച്ച നമ്പർ ഹെല്പ് ഡെസ്ക് നമ്പർ വാട്ട്സ് ആപ്പിൽ നൽകുക .OTP നൽകി കഴിഞ്ഞാൽ നിങ്ങൾ രജിസ്റ്റർ ചെയ്ത അതെ നമ്പറിൽ നിന്നുള്ള എല്ലാ കോവിഡ് സർട്ടിഫിക്കറ്റുകളും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ നിങ്ങൾക്ക് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .