എന്താണ് വാട്ട്സ് ആപ്പ് പിങ്ക് !വാട്ട്സ് ആപ്പ് ഉപഭോതാക്കൾ ശ്രദ്ധിക്കുക
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഈ പിങ്ക് വാട്ട്സ് ആപ്പിനെക്കുറിച്ചു അറിയുക
എങ്ങനെയാണു ഇതിന്റെ തീർത്തും ഒഴിവെക്കേണ്ടത് എന്നും നോക്കാം
ഇന്ന് നമ്മൾ സ്മാർട്ട് ഫോണുകളിൽ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമമാണ് വയറസുകൾ .പ്ലേ സ്റ്റോറുകളിൽ നിന്നും നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്ലികേഷനുകൾ എത്ര മാത്രം സുരക്ഷിതമാണെന്നും നമ്മൾക്ക് അറിയുവാൻ സാധിക്കുകയില്ല .എന്നാൽ അതിനെ ഒരു പരിധിവരെ പ്ലേ സ്റ്റോർ തന്നെ ഇല്ലാതാക്കുന്നുണ്ട് .
അതുപോലെ തന്നെയാണ് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപായോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായ വാട്ട്സ് ആപ്പിലെ മാൽവെയറുകൾ .ഇത്തരത്തിൽ വാട്ട്സ് ആപ്പിൾ കണ്ടുവരുന്ന ഒരുതരം മാൽവെയറുകളെ അല്ലെങ്കിൽ വാട്ട്സ് ആപ്പ് സിസ്റ്റം ഹാക്ക് ചെയ്യുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണ് വാട്ട്സ് ആപ്പ് പിങ്ക് .
നമുക്ക് പലപ്പോഴായി വരുന്ന മെസേജുകളിലും കൂടാതെ മറ്റു ലിങ്കുകളിലും ആണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത് .നമ്മൾ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ പിങ്ക് നിറത്തിലുള്ള തീം കാണപ്പെടുന്നു .അതുകൊണ്ടാണ് വാട്ട്സ് ആപ്പ് പിങ്ക് എന്ന് ഇതിന്റെ അറിയപ്പെടുന്നത് .അത്തരത്തിൽ വരുന്ന ലിങ്കുകളിൽ നമ്മൾ ക്ലിക്ക് ചെയ്യുമ്പോൾ ആ പിങ്ക് വാട്ട്സ് ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ പറയുന്നതാണ് .
എന്നാൽ നമ്മൾ അത് ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ മാൽവെയറുകൾ നമ്മളുടെ ഫോണുകൾക്കുള്ളിൽ പ്രവേശിച്ചട്ടുണ്ടാകാം .എന്നാൽ ഇത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുകയോ മറ്റോ ചെയ്യുകയാണെങ്കിൽ നമ്മളുടെ വിവരങ്ങളും മറ്റും ചോരുന്നതിനു സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ .