വാട്ട്സ് ആപ്പിലെ മായാവി അപ്പ്ഡേറ്റ് ; ഫോട്ടോകളും തനിയെ ഡിലീറ്റ് ആകും
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു
ഡിസാപ്പിയറിങ് ഫോട്ടോസ് എന്ന ഓപ്‌ഷനുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്
നേരത്തെ ഉപഭോതാക്കൾക്ക് ഡിസ്സപ്പിയറിങ് മെസേജുകൾ ലഭിച്ചിരുന്നു
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓപ്‌ഷൻ ആണ് ഡിസ്സപ്പിയറിങ് ഓപ്‌ഷനുകൾ .അതായത് നിങ്ങൾക്ക് ഏതെങ്കിലും സുഹൃത്തുകൾക്ക് ഫോട്ടോസ് കൂടാതെ മെസേജുകൾ അയക്കുകയാന്നെങ്കിൽ അത് തനിയെ ഡിലീറ്റ് ആകുന്ന ഓപ്‌ഷനുകളാണിത് .ഉദാഹരണത്തിന് നിങ്ങളുടെ ഒരു സുഹൃത്തിനു ഒരു ഫോട്ടോ അയക്കുന്നു .
ആ ഫോട്ടോ സുഹൃത്തിനു ഒരു പ്രാവിശ്യം മാത്രമേ കാണുവാൻ സാധിക്കുകയുള്ളു .അതിനു ശേഷം തനിയെ നിങ്ങൾ അയച്ച ഫോട്ടോ ഡിലീറ്റ് ആകുന്ന ഓപ്‌ഷനുകളാണ് ഇത് .അതുപോലെ തന്നെ ഇപ്പോൾ ഫോട്ടോകൾ മാത്രം അല്ല നിങ്ങൾക്ക് വിഡിയോകളും ഒരു പ്രാവിശ്യം മാത്രം കാണുന്ന തരത്തിൽ സെറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .എങ്ങനെയാണു ഇത് സെറ്റ് ചെയ്യേണ്ടത് എന്ന് നോക്കാം .
1.ആദ്യം തന്നെ നിങ്ങൾക്ക് സുഹൃത്തിനു അയക്കേണ്ട ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഗാലറിയിൽ നിന്നും അറ്റാച്ച് ചെയ്യുക
2.അതിനു ശേഷം നിങ്ങൾക്ക് വലതു ഭാഗത്തു താഴെ ടൈമർ ഓപ്‌ഷനുകൾ ലഭിക്കുന്നതാണ്
3.അതായത് നമ്മൾ സുഹൃത്തുകൾക്ക് എന്തെങ്കിലും അയക്കാൻ അറ്റാച്ച് ചെയ്യുമ്പോൾ താഴെ എന്തെങ്കിലും ടൈപ്പ് ചെയ്യേണ്ട ഭാഗത്തു ഈ ഓപ്‌ഷനുകൾ ലഭിക്കുന്നതാണ്
4.ആ ടൈമറിൽ ഒന്ന് എന്ന് ക്ലിക്ക് ചെയ്യുക
5.ശേഷം നിങ്ങൾക്ക് അയക്കേണ്ട ഫോട്ടോസ് കൂടാതെ വിഡിയോകൾ അയക്കുക
ഇത്തരത്തിൽ നിങ്ങൾ അയച്ചുകഴിഞ്ഞാൽ പിന്നെ ലഭിക്കുന്ന ആൾക്ക് ഒരു പ്രാവിശ്യം മാത്രമായ ഇത് കാണുവാൻ സാധിക്കുകയുള്ളു .അതിനു ശേഷം ഓട്ടോമാറ്റിക്ക് ആയി തന്നെ ഡിലീറ്റ് ആകുന്നതാണ് .