ഡിസപ്പിയറിങ് മെസേജുകൾ എങ്ങനെ സേവ് ചെയ്യാം!!!
2021 ഓഗസ്റ്റിലാണ് ഡിസപ്പിയറിങ് മെസേജുകൾ എന്ന അപ്ഡേറ്റ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്
ഡിസപ്പിയറിങ് സന്ദേശങ്ങൾ സൂക്ഷിക്കാനുള്ള കെപ്റ്റ് മെസേജ്' എന്ന ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും
സന്ദേശം ഡിലീറ്റ് ചെയ്യണം എങ്കിൽ അൺകീപ്പ് എന്ന ഓപ്ഷൻ ഉൾപ്പെടുത്താനും ആലോചിക്കുന്നു
വാട്ട്‌സ്ആപ്പ് (Whatsapp) നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ( സംരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ അടുത്തിടെ വാട്ട്‌സ്ആപ്പ്(Whatsapp)അവതരിപ്പിച്ചു. വാട്ട്‌സ്ആപ്പിന്റെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളുടെ (Disapppearing messages) സവിശേഷത ഒരു നിശ്ചിത സമയത്തേക്ക് മാത്രം ചാറ്റ് വിൻഡോയിൽ തുടരാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആപ്പിലേക്കുള്ള പുത്തൻ അപ്‌ഡേറ്റുകൾക്കായി അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ നിലനിർത്താനുള്ള കഴിവ് വാട്ട്‌സ്ആപ്പ് (Whatsapp) നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അയച്ച സന്ദേശങ്ങൾ ചാറ്റിൽ നിന്ന് ഷെഡ്യൂൾ ചെയ്ത സമയത്തിനുള്ളിൽ ഡിലീറ്റ് ആയിപ്പോകാൻ ഡിസപ്പിയറിംഗ് മെസേജ്(Disappearing message) ഓൺ ചെയ്യാം. എന്നാൽ കുറേക്കൂടി ഉപകാരപ്രദമായ ഒരു അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്(Whatsapp)ന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പുതിയ ഈ അപ്ഡേറ്റ് വിവരം പുറത്തു വിട്ടിരിക്കുന്നത് WaBeta Info ആണ്.
ഡിസപ്പിയറിംങ്ങ് മെസ്സേജസ്
2021 ഓഗസ്റ്റിലാണ് ടെക് ലോകം കാത്തിരുന്ന പുത്തൻ അപ്ഡേറ്റ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്. സന്ദേശങ്ങൾ പ്രത്യേകമായി സെറ്റ് ചെയ്യുന്ന സമയത്തിന് ശേഷം ഡിലീറ്റ് ആകുന്ന ഡിസപ്പിയറിംങ്ങ് (Disappearing Messages)മെസ്സേജസ് എന്ന ഫീച്ചർ ആയിരുന്നു അവതരിപ്പിച്ചത്.
മെസേഞ്ചുകളാൽ ചാറ്റ് ബോക്സ് നിറയുന്നത് ഒഴിവാക്കാൻ ഈ പുതിയ അപ്ഡേഷൻ പരിഹാരമായി. ടെക്ക് ലോകത്ത് ഏറെ പ്രശംസകൾ പിടിച്ചു പറ്റിയ ഒരു തരംഗമായി ഈ അപ്‌ഡേഷൻ മാറി. എന്നാൽ ഈ പുതിയ അപ്ഡേഷൻ വിമർശനങ്ങൾക്കും ഇടയാക്കി. എമർജൻസി ആയിട്ടുള്ള ഏതെങ്കിലും സന്ദേശങ്ങൾ പിന്നീട് ഒരാവശ്യത്തിനായി തിരിച്ചെടുക്കാൻ കഴിയുമായിരുന്നില്ല. വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷൻ ഈ പ്രശ്നത്തിന് പരിഹാരം ആകുമെന്നാണ് റിപ്പോർട്ട്.
വാട്ട്‌സ്ആപ്പിന്റെ പുത്തൻ അപ്‌ഡേഷൻ: കെപ്റ്റ് മെസേജ്'
അപ്രത്യക്ഷമാകുന്ന ഡിസപ്പിയറിംങ്ങ് സന്ദേശങ്ങൾ സൂക്ഷിക്കാനുള്ള കെപ്റ്റ് മെസേജ്' (Kept Messages) ഫീച്ചർ കമ്പനി ഉടൻ അവതരിപ്പിച്ചേക്കുമെന്നാണ് പുതുതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.പുത്തൻ അപ്‌ഡേഷൻ വരുന്നതോടെ ഡിസപ്പിയറിംങ്ങ് മെസേഞ്ചിൽ സെറ്റ് ചെയ്യുന്ന നിശ്ചിത സമയം കഴിഞ്ഞാലും സന്ദേശം ചാറ്റിൽ സൂക്ഷിച്ച് വെക്കാൻ സാധിക്കും. സന്ദേശം എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യണം എങ്കിൽ അൺകീപ്പ് എന്ന ഓപ്ഷൻ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡിസപ്പിയർ ചെയ്യാത്ത സന്ദേശങ്ങൾക്ക് ഒരു ബുക്ക് മാർക്ക് ഐക്കൺ പോലാകും പുതിയ ഫീച്ചർ. പൂതിയ അപ്ഡേഷൻ വരുന്നതോടെ സന്ദേശങ്ങൾ പിന്നീട് ആവശ്യമില്ലെങ്കിൽ സ്വയം ഡിലിറ്റാവുകയും അവശ്യമുണ്ടെങ്കിൽ തിരിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും. പുത്തൻ അപ്‌ഡേഷൻ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തന്നെയാണ് കമ്പനി കണക്കാക്കുന്നത്.
ക്യു ആർ കോഡ് ഉപയോഗിച്ച് ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ വാട്‌സാപ്പ് ഉടൻ പുറത്തിറക്കിയേക്കുമെന്ന് ഏതാനും ദിവസം മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. കമ്പനിയിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ അപഡേഷനുകളിലൂടെ നവീകരിച്ച് മുന്നോട്ട് പോവുകയെന്നതാണ് വാട്സ് ആപ്പിന്റെ രീതി. നേരത്തെ പുറത്തു വന്ന കണക്കുകൾ പ്രകാരം ലോകത്തുടനീള്ള 2 ബില്യൺ ആക്ടീവ് ഉപഭോക്താക്കളാണ് വാട്സ് അപ്പിനുള്ളത്. ഇന്ത്യയിൽ ഏകദേശം 487.5 മില്ല്യൺ ഉപഭോക്താക്കളുണ്ട് വാട്സ് അപ്പിന്. ആകർഷകമായ പുതിയ അപ്ഡേഷനുകൾ വരുന്നതോടെ വാട്സ് അപ്പിന്റെ സ്വീകാര്യത ഇനിയും ഏറെ വർധിക്കാനാണ് സാധ്യത.