WhatsAppൽ ഗ്രൂപ്പ് അഡ്മിന് ഇനി കാര്യങ്ങൾ എന്തെളുപ്പം!

Updated on 30-Jan-2023
HIGHLIGHTS

ഗ്രൂപ്പിലെ അംഗങ്ങളുമായി അഡ്മിന്മാർക്ക് ആശയവിനിമയം നടത്താം

iOS സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് ഈ ഫീച്ചർ

ആപ്പ് സ്റ്റോറിൽ നിന്ന് പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യാം

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ ഓരോ ഘട്ടത്തിലും WhatsApp വരുത്താറുണ്ട്. എപ്പോഴും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനൊപ്പം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും സ്വകാര്യത്യ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി WhatsApp എത്താറുണ്ട്.  ഗ്രൂപ്പിലെ അംഗങ്ങളുമായി അഡ്മിന്മാർക്ക് ആശയവിനിമയം നടത്താനുള്ള പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. iOS സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾക്കായാണ് പുതിയ ഫീച്ചർ. 

വാട്സ്ആപ്പ് ഗ്രൂപ്പിൽ 1024 അംഗങ്ങളെ വരെ ചേർക്കാം. ഗ്രൂപ്പ് വളരുന്നതിന് അനുസരിച്ചു ഗ്രൂപ്പ് അഡ്‌മിൻമാർക്ക് അംഗങ്ങളുമായിട്ട് ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായിട്ടാണ്  വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. അംഗങ്ങളുമായി എളുപ്പം ആശയവിനിമയം നടത്താനാകും എന്നുള്ളതാണ് പുത്തൻ ഫീച്ചർ. സ്വകാര്യത നിലനിർത്താനായിട്ടാണ് വാട്സ്ആപ്പ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. ആപ്പ് സ്റ്റോറിൽ നിന്ന് പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭിക്കും.

ഗ്രൂപ്പ് പ്രോഗ്രാമിൽ ഫോൺ നമ്പർ ഹൈലൈറ്റ് ചെയ്തു കാണിക്കും എന്നതാണ് പ്രത്യേകത. ഗ്രൂപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുമ്പോഴോ വിട്ടുപോകുമ്പോഴോ അഡ്മിൻമാർക്കു അറിയാൻ പറ്റും. ഫോൺ നമ്പർ ടാപ്പ് ചെയ്തു ഹോൾഡ് ചെയ്തു അംഗങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. എളുപ്പത്തിൽ കോൺടാക്ട് നമ്പർ സേവ് ചെയ്തു വയ്ക്കാനും സാധിക്കും. ഗ്രൂപ്പ് ഇൻഫർമേഷൻ സ്‌ക്രീനിൽ പോയി അംഗങ്ങളുടെ വിവരങ്ങൾ തേടുന്നതിന് വേണ്ടി വരുന്ന സമയം ലാഭിക്കാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. 

WhatsApp ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ രണ്ട് പുതിയ ഫീച്ചറുകൾ ലഭിക്കും. അത് ആപ്പ് ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കും. മെസേജ് നോട്ടിഫിക്കേഷൻ നിന്ന് തന്നെ കോൺടാക്റ്റ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് ആദ്യ ഫീച്ചർ. ഈ സവിശേഷത സംഭാഷണം തുറക്കാതെ സമയം ലാഭിക്കാൻ സാധിക്കും. അനാവശ്യ കോൺടാക്റ്റുകൾ തടയുന്നത് മുമ്പത്തേതിനേക്കാൾ എളുപ്പവും വേഗത്തിലുള്ളതുമായിരിക്കും. രണ്ടാമത്തെ ഫീച്ചർ ഫോട്ടോകൾ എടുക്കുന്നതിനും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനും പ്രത്യേക ടാബുകൾ വാഗ്ദാനം ചെയ്യും.

വേഗത്തിൽ റെക്കോർഡ് ചെയ്യുന്നതിന് മറ്റൊരു മോഡിലേക്ക് മാറുന്നത് സാധ്യമാകും. അതിനിടെ, iOS 16-ലെ നിങ്ങളുടെ സംഭാഷണങ്ങളിലെ ചിത്രങ്ങളിലെ ടെക്‌സ്‌റ്റ് കണ്ടെത്താനുള്ള സൗകര്യവും വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ഇപ്പോൾ ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ.

Connect On :