വാട്ട്സ് ആപ്പ് നിർത്തലാക്കുമോ !! പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം
കഴിഞ്ഞ കുറെ മണിക്കൂറുകൾ ആയി കേൾക്കുന്ന ഒന്നാണ് വാട്ട്സ് ആപ്പ് പ്രവർത്തനം നിര്ത്തുന്നു എന്ന്
എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പ് ഇപ്പോൾ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നു എന്നാണ്
കഴിഞ്ഞ കുറെ മണിക്കൂറുകളായി നമ്മൾ കേട്ടുകൊണ്ടിക്കുന്ന വാർത്തകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം എന്നിവ ഇന്ത്യയിൽ നിർത്തലാക്കുവാൻ പോകുന്നു എന്നതരത്തിൽ .മെയ് 26 മുതൽ ഇന്ത്യയിൽ വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് കൂടാതെ ഇൻസ്റ്റാഗ്രാം എന്നി ആപ്ലികേഷനുകൾ ലഭിക്കില്ല എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു .
ഒരുപാടു വാട്ട്സ് ആപ്പ് ഫോർവേഡ് മെസേജുകളും ഇത്തരത്തിൽ സജീവമായി വന്നുകൊണ്ടിരിക്കുന്നു .എന്നാൽ നിലവിൽ ഫേസ് ബുക്ക് ,വാട്ട്സ് ആപ്പ് കൂടാതെ ഇൻസ്റ്റാഗ്രാം ഒന്നും തന്നെ ഇന്ത്യയിൽ നിർത്തലാക്കില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ ഇപ്പോൾ വാട്ട്സ് ആപ്പ് കേന്ദ്ര സർക്കാരുകൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നു .
പുതിയ ഐ ടി ചട്ടങ്ങൾ ഭരണ ഘടന വിരുദ്ധമാണെന്നും കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ ഉപഭോതാക്കളുടെ സ്വാകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടി കാണിച്ചുകൊണ്ടാണ് ഇപ്പോൾ വാട്ട്സ് ആപ്പ് കേസ് ഫയൽ ചെയ്തിരിക്കുന്നത് .എന്നാൽ ഇതിനെതിരെ കേന്ദ്ര സർക്കാറുകൾ കടുത്ത നടപടി തന്നെയെടുക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .