WhatsAppൽ നിന്ന് തന്നെ കോണ്ടാക്റ്റ് ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം…
ആപ്പില്‍ നിന്നു കൊണ്ടു തന്നെ കോണ്‍ടാക്ട്‌സ് ലിസ്റ്റില്‍ നമ്പര്‍ ആഡ് ചെയ്യാം
അജ്ഞാത നമ്പറുകള്‍ സേവ് ചെയ്യുന്നതിനാണ് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുക
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്
പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് (WhatsApp). ആപ്പില്‍ നിന്നു കൊണ്ടു തന്നെ കോണ്‍ടാക്ട്‌സ് ലിസ്റ്റില്‍ നമ്പര്‍ എഡിറ്റ് ചെയ്യാനും ആഡ് ചെയ്യാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ WhatsApp ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണില്‍ വാട്‌സ്ആപ്പ് (WhatsApp) ബീറ്റയുടെ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സേവനം ലഭ്യമാവും.
സ്വിച്ച് ചെയ്യാതെ വാട്‌സ്ആപ്പില്‍ നമ്പര്‍ ആഡ് ചെയ്യാം
നിലവില്‍ കോണ്‍ടാക്ട്‌സ്് പട്ടികയില്‍ പുതിയ നമ്പര്‍ ആഡ് ചെയ്യുന്നതിനോ എഡിറ്റ് ചെയ്യുന്നതിനോ വാട്‌സ്ആപ്പ് ആപ്പില്‍ നിന്ന് കോണ്‍ടാക്ട്‌സ് ആപ്പിലേക്ക് സ്വിച്ച് ചെയ്യണം. വാട്‌സ്ആപ്പി(WhatsApp)ല്‍ നിന്നുകൊണ്ടു തന്നെ പുതിയ നമ്പര്‍ ആഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയുന്നവിധമാണ് പുതിയ ഫീച്ചര്‍. അതായത് വാട്‌സ്ആപ്പില്‍ നിന്നുകൊണ്ടു തന്നെ നേരിട്ട് കോണ്‍ടാക്ട്‌സ് ലിസ്റ്റിലേക്ക് പുതിയ പേര് ആഡ് ചെയ്യാന്‍ സാധിക്കും എന്ന് സാരം. നിലവിലെ പോലെ ആപ്പുകള്‍ക്കിടയിലുള്ള സ്വിച്ചിങ് ഒഴിവാക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ഫോണില്‍ വന്നോ എന്ന് അറിയാന്‍ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ കോണ്‍ടാക്ട്‌സ് ലിസ്റ്റ് തുറന്നശേഷം ന്യൂ കോണ്‍ടാക്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നോക്കിയാല്‍ മതി.
പുതിയ ഫീച്ചറിന്റെ പ്രത്യേകത
വാട്‌സ്ആപ്പി (WhatsApp)ല്‍ വരുന്ന അജ്ഞാത നമ്പറുകള്‍ സേവ് ചെയ്യുന്നതിനാണ് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുക. കോണ്‍ടാക്ട്‌സ് ലിസ്റ്റില്‍ പുതിയ നമ്പര്‍ എളുപ്പം ആഡ് ചെയ്യാന്‍ സാധിക്കും. കോണ്‍ടാക്ട്‌സ് ആപ്പിലേക്ക് സ്വിച്ച് ചെയ്ത് മാറാതെ തന്നെ നമ്പര്‍ ആഡ് ചെയ്യാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും. സമാനമായ നിലയില്‍ എഡിറ്റ് ചെയ്യാനും കഴിയുംവിധം ക്രമീകരണം ഒരുക്കാനാണ് വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.