WhatsApp അനുദിനം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ കമ്പനി പ്രഖ്യാപിച്ച ഫീച്ചറാണ് വാട്സ്ആപ്പിലെ AI Chatbot. പ്രഖ്യാപനം മാത്രമല്ല ചില അമേരിക്കൻ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിരുന്നു. എന്നാൽ ഇന്ത്യയിലുൾപ്പെടുന്ന മറ്റ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ എങ്ങനെ, എപ്പോൾ ലഭിക്കുമെന്നായിരുന്നു ഉയർന്ന ചോദ്യം.
ഈ വർഷം ആദ്യം നടന്ന മെറ്റാ കണക്ട് 2023 ചടങ്ങിൽ വച്ചാണ് വാട്സ്ആപ്പ് എഐ ചാറ്റ്ബോട്ടിനെ കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ഇനി മുതൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും.
Read More: 9 വിശ്വസനീയമായ ആപ്പുകളിലൂടെ Gold വാങ്ങാം, വീട്ടിലെത്തിക്കാനും സൗകര്യം!
വാട്സ്ആപ്പിൽ വരുന്ന ഈ പുതിയ എഐ ഫീച്ചർ ആപ്പിലെ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. അതായത്, നിങ്ങൾക്ക് വാട്സ്ആപ്പിലെ സംശയങ്ങളും ഉപഭോക്തൃ പിന്തുണയും ഈ എഐ ഫീച്ചറിലൂടെ ലഭിക്കുന്നു. ഇതിന് പുറമെ, അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും യാത്രയ്ക്കും മറ്റും റിസർവേഷൻ ചെയ്യുന്നതിനുമെല്ലാം എഐ സഹായം തേടാവുന്നതാണ്.
നിങ്ങൾ AI ചാറ്റ്ബോട്ട് ഉപയോഗിക്കാം. ഇതുമാത്രമല്ല, ചാറ്റിങ്ങിലും മറ്റും നിങ്ങളുടെ ബന്ധം സുദൃഢമാക്കുന്നതിനും വാട്സ്ആപ്പിന്റെ ഈ ഫീച്ചർ സഹായിക്കുമെന്ന് കരുതാം. ഒരു ഗ്രൂപ്പ് ചാറ്റിൽ ഒരു സംവാദം പരിഹരിക്കുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമെല്ലാം എഐ ഫീച്ചർ സഹായിക്കും.
സംശയങ്ങൾക്കും മറ്റും നിർദേശം നൽകുന്നതിനും ഒരു തമാശയിലൂടെ നിങ്ങളെ ചിരിപ്പിക്കാനുമെല്ലാം വാട്സ്ആപ്പിലെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഫീച്ചർ സഹായിക്കും.
പുതിയ എഐ ചാറ്റ്ബോട്ട് ബട്ടൺ വാട്സ്ആപ്പിന്റെ ‘ചാറ്റ്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത് ന്യൂ ചാറ്റ് ബട്ടണിന് മുകളിലായിരിക്കും ദൃശ്യമാകുക. ശ്രദ്ധിക്കുക, നിലവിൽ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും മെറ്റ ഇത് ലഭ്യമാക്കിയിട്ടില്ല.
ആപ്ലിക്കേഷനിൽ ഈ ഫീച്ചർ ഒരു വ്യക്തി സഹായം നൽകുന്ന പോലെയായിരിക്കും പ്രവർത്തിക്കുന്നത്.
Also Read: നിങ്ങളുടെ ഫോൺ Hack ചെയ്യപ്പെട്ടോ? ഒളിച്ചിരിക്കുന്ന അപകടത്തെ കോഡ് വച്ച് കണ്ടുപിടിക്കാം…
അതായത്, ഒരു വ്യക്തി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് പോലെയും ഉപദേശം തരുന്നത് പോലെയും ഈ എഐ ഫീച്ചറും പ്രവർത്തിക്കും.
നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് എഐ സഹായമുള്ള ചാറ്റ്ബോട്ട് സംവിധാനം ലഭിക്കുന്നത്. എന്നാൽ സമീപഭാവിയിൽ മറ്റുള്ളവർക്കും അതും അവരവരുടെ ഭാഷയിൽ ലഭിക്കുന്നതാണ്.
വാട്സ്ആപ്പ് ഉപയോക്താക്കളുടെ മെയിൽ അഡ്രസുമായി അക്കൌണ്ട് ലിങ്ക് ചെയ്യുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അതോടൊപ്പം അത്ര സന്തോഷമല്ലാത്ത ഒരു വാർത്ത കൂടി പുതിയ അപ്ഡേറ്റിൽ മെറ്റ കൊണ്ടുവരുന്നുണ്ട്. അതെന്തെന്നാൽ വാട്സ്ആപ്പ് ചാനലിലും സ്റ്റാറ്റസ് മെനുവിലും ഇനി പരസ്യങ്ങളും വന്നേക്കുമെന്നതാണ്.
മെറ്റയുടെ തന്നെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തുമ്പോഴും, വാട്സ്ആപ്പ് തങ്ങളുടെ യുണീക്ക് ഫീച്ചറായി സൂക്ഷിച്ചിരുന്ന പരസ്യമില്ലാത്ത ആപ്ലിക്കേഷൻ എന്ന വിശേഷണം ഇനി മായ്ക്കാനാണ് നീങ്ങുന്നത്.