വാട്സ്ആപ്പിൽ ഇനി ഉപയോക്താക്കൾക്കായി പ്രോക്‌സി സപ്പോർട് ഉൾപ്പെടുത്തുന്നു.
ഇന്റർനെറ്റ് ഷട്ട്‌ഡൗണിൽ ഉപയോഗപ്രദമാകുന്ന ഫീച്ചറാണിത്
ഇന്റർനെറ്റ് തടസ്സം വന്നാലും ആശയവിനിമയം മുടങ്ങാതിരിക്കാനാണ് ഇത് അവതരിപ്പിക്കുന്നത്
ഇന്റർനെറ്റ് കോട്ട തീർന്നാലും വാട്ട്സ്ആപ്പ് ഇനി നിങ്ങളെ കൈവിടില്ല. അതായത്, ഇന്റർനെറ്റ് കണക്റ്റ് ചെയ്യാതെ തന്നെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താനുള്ള ആക്‌സസ് നൽകുന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് പ്രഖ്യാപിച്ചു. അതെ, ഇന്റർനെറ്റ് ഷട്ട്‌ഡൗൺ- Internet shutdown, നെറ്റ് കവറേജ് നിന്നുപോകുക പോലുള്ള പ്രശ്‌നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ ഇന്റർനെറ്റ് ഇല്ലാതെയും WhatsAppൽ ആശയവിനിമയം നടത്താം.
ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള ആളുകളെ ആശയവിനിമയം ചെയ്ത് പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഈ പുത്തൻ ഫീച്ചർ ചുവടെ വിശദീകരിക്കുന്നു. പ്രോക്‌സി സെർവറുകളിലൂടെ ഉപയോഗിക്കാനാകുന്ന ചാറ്റുകൾക്ക് WhatsApp പ്രോക്‌സി സപ്പോർട്ട് ഉൾപ്പെടുത്തി. പ്രോക്‌സി മുഖേനയുള്ള ആശയവിനിമയം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുമെന്നും വാട്‌സ്ആപ്പ് കൂട്ടിച്ചേർത്തു.
'ആളുകളുടെ ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്‌താൽ വാട്സ്ആപ്പ് പ്രവർത്തനം നിശ്ചലമാകില്ല. ഒരു പ്രോക്‌സി തെരഞ്ഞെടുക്കുമ്പോൾ, ആളുകളെ സ്വതന്ത്രമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നതിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരും ഓർഗനൈസേഷനുകളും സജ്ജീകരിച്ച സെർവറുകളിലൂടെ WhatsApp-ലേക്ക് കണക്റ്റുചെയ്യാൻ നിങ്ങളെ പ്രോക്സി (proxy support) പ്രാപ്‌തമാക്കുന്നുവെന്ന് വാട്‌സ്ആപ്പ്,' അധികൃതർ അറിയിച്ചു.
ഇറാനിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മഹ്‌സ അമിനി (22)യുടെ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഇറാനിയൻ സർക്കാർ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തിരുന്നു. ഈ സംഭവത്തിന് മാസങ്ങൾക്ക് ശേഷം, ഇന്റർനെറ്റ് തടസ്സം വന്നാലും ആശയവിനിമയം മുടങ്ങാതിരിക്കാനുള്ള ഈ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരികയായിരുന്നു.
Android-ൽ നിങ്ങൾക്ക് ഇത് എങ്ങനെ പ്രവർത്തനക്ഷമമാക്കാം?
ഇതിന്, നിങ്ങൾക്ക് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉണ്ടായിരിക്കണം.
സെറ്റിങ്സിലേക്ക് പോകുക
സ്റ്റോറേജ് & ഡാറ്റയിൽ ടാപ്പ് ചെയ്യുക
തുടർന്ന് പ്രോക്സിയിലേക്ക് പോയി Use Proxy ടാപ്പ് ചെയ്യുക
സെറ്റ് പ്രോക്സി ടാപ്പ് ചെയ്ത് പ്രോക്സി അഡ്രസ് നൽകി സേവ് ചെയ്യുക.
ഒരു ചെക്ക്മാർക്ക് കാണിക്കുന്നെങ്കിൽ കണക്ഷൻ വിജയകരമാണെന്ന് വ്യക്തം. നിങ്ങൾക്ക് ഇപ്പോഴും പ്രോക്സി വഴി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെങ്കിൽ, പ്രോക്സി അഡ്രസ് ടാപ്പ് ചെയ്ത് പിടിക്കുക.
തുടർന്ന് ഒരു പുതിയ പ്രോക്സി അഡ്രസ് ടൈപ്പ് ചെയ്യുക.
തുടർന്ന് പ്രോക്സിയിലേക്ക് പോയി Use Proxy ടാപ്പ് ചെയ്യുക
സെറ്റ് പ്രോക്സി ടാപ്പ് ചെയ്ത് പ്രോക്സി അഡ്രസ് നൽകി സേവ് ചെയ്യുക.
ഒരു ചെക്ക്മാർക്ക് കാണിക്കുന്നെങ്കിൽ കണക്ഷൻ വിജയകരമാണെന്ന് വ്യക്തം. നിങ്ങൾക്ക് ഇപ്പോഴും പ്രോക്സി വഴി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെങ്കിൽ, പ്രോക്സി അഡ്രസ് ടാപ്പ് ചെയ്ത് പിടിക്കുക.
തുടർന്ന് ഒരു പുതിയ പ്രോക്സി അഡ്രസ് ടൈപ്പ് ചെയ്യുക.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.