വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ എളുപ്പവഴി

Updated on 17-Sep-2021
HIGHLIGHTS

വാട്ട്സ് ആപ്പിലെ ഒരു മികച്ച ട്രിക്ക് ഇവിടെ പരിചയപ്പെടുത്തുന്നു

വാട്ട്സ് ആപ്പ് സ്റ്റാറ്റസ് എങ്ങനെയാണു ഡൗൺലോഡ് ചെയ്യേണ്ടത് എന്ന് നോക്കാം

എല്ലാവരും ഇപ്പോൾ വാട്ട്സ് ആപ്പിൾ കണ്ടുവരുന്ന ഒന്നാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് .എന്നാൽ പല ആളുകളും ഇടുന്ന സ്റ്റാറ്റസ് നമുക്ക് ഇഷ്ടമായാൽ നമ്മൾ അവരോട് ചോദിച്ചു വാങ്ങിക്കുകയാണ് ചെയ്യുന്നത്  .എന്നാൽ നമുക്ക് തന്നെ ഇപ്പോൾ മൊബൈലിൽ ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതിന് ആദ്യം ഫയൽ മാനേജർ എന്ന ഓപ്‌ഷനിൽ പോകുക .ചില ഫോണുകളിൽ മൈ ഫയൽസ് എന്നായിരിക്കും .

അതിൽ നിന്നും വാട്ട്സ് ആപ്പ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .വാട്ട്സ് ആപ്പിൽ നിന്നും മീഡിയ എന്ന മറ്റൊരു ഓപ്‌ഷൻ കൂടി കാണുവാൻ സാധിക്കുന്നതാണ് .മീഡിയ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക അടുത്തതായി മീഡിയ ക്ലിക്ക് ചെയ്ത അകത്തു വന്നുകഴിഞ്ഞാൽ മുകളിൽ കാണുന്ന മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക .അവിടെ താഴെ കാണുന്ന ഷോ ഹിഡ്ഡൻ ഫയൽസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .

അത് ഓൺ ചെയ്തു കഴിഞ്ഞ ബാക്ക് വരുക .അവിടെ നിങ്ങൾക്ക് .statuses എന്ന ഒരു ഫോൾഡർ കാണുവാൻ സാധിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്യ്തു കഴിഞ്ഞാൽ നിങ്ങൾക്ക് സ്റ്റാറ്റസ് എല്ലാം ലഭിക്കുന്നതാണ് .

അവിടെ നിന്നും നിങ്ങൾക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ മൂവ് ചെയ്ത മാറ്റുകയോ ചെയ്യാം .ഇത്തരത്തിൽ നിങ്ങൾക്ക് തേർഡ് പാർട്ടി ആപ്ലികേഷൻ ഇല്ലാതെ തന്നെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :