വാട്ട്സ് ആപ്പിൽ നിലവിൽ ഒരുപാടു ഹിഡൻ ഓപ്‌ഷനുകൾ ഉണ്ട് .അതിൽ പല ഓപ്‌ഷനുകളും നമ്മൾ ഉപയോഗിക്കാറുപോലും ഇല്ല എന്നതാണ് സത്യം .അത്തരത്തിൽ ഒരു ഓപ്‌ഷൻ ആണ് നമ്മൾ അയക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി തീരുമാനിക്കുന്ന ഓപ്‌ഷനുകൾ .ഈ ഓപ്‌ഷനുകൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ ആദ്യം സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക .അവിടെ സ്റ്റോറേജ് & ഡാറ്റ എന്ന ഓപ്‌ഷനുകൾ തിരഞ്ഞെടുക്കുക .അതിൽ അവസാനമുള്ള ഓപ്‌ഷൻ ആണ് ഫോട്ടോ ക്വാളിറ്റി തിരഞ്ഞെടുക്കുന്ന ഓപ്‌ഷനുകൾ .അതുപോലെ തന്നെ മറ്റൊരു ഓപ്‌ഷൻ ആണ് ഡിസാപ്പിയറിങ് ഫോട്ടോസ് .മെസേജ് അയക്കുന്ന ഓപ്‌ഷനുകൾക്ക് തൊട്ടു വലതു ഭാഗത്തായി കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത ഫോട്ടോസ് അയച്ചാൽ ലഭിക്കുന്ന ആൾക്ക് ഒരു പ്രാവിശ്യം മാത്രമാണ് ഫോട്ടോ കാണുവാൻ സാധിക്കുകയുള്ളു .
നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത് .ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് .അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .
അടുത്തത് End-to-End Encryption അപ്പ്‌ഡേഷനുകൾ .എന്താണ് ഈ End-to-End Encryption അപ്പ്‌ഡേഷനുകൾ .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് അവരുടെ മെസേജുകൾ ഗൂഗിൾ ഡ്രൈവിലോ അല്ലെങ്കിൽ iCloud സൂക്ഷിച്ചു വെക്കുവാൻ സാധിക്കുന്നതാണ് .മെസേജ് അയച്ചയാൾക്കും അത് റിസീവ് ചെയ്ത ആൾക്കും അല്ലാത്ത മറ്റാർക്കും ഈ മെസേജ് കാണുവാൻ സാധിക്കില്ല .വാട്ട്സ് ആപ്പിന് പോലും ഇത് കാണുവാനുള്ള ആക്സസ് ഇല്ല .