മറ്റൊരാളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് അയാൾ അറിയാതെ കാണാം ഇതാ

Updated on 17-Dec-2021
HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു ട്രിക്ക്

മറ്റൊരാളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് അയാൾ അറിയാതെ കാണാം

ഇന്ന് വാട്ട്സ് ആപ്പ് തുറന്നുകഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ  കാര്യങ്ങളിൽ ഒന്നാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് .നമ്മളിൽ പല ആളുകളും വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇടാറുമുണ്ട് .അതുപോലെ തന്നെ മറ്റു ആളുകളുടെ സ്റ്റാറ്റസുകൾ നമ്മൾ നോക്കാറുമുണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ അത്തരത്തിൽ മറ്റൊരാളുടെ സ്റ്റാറ്റസ് നമുക്ക് അയാൾക്ക് നോട്ടിഫിക്കേഷൻ വരാതെ തന്നെ കാണുവാൻ സാധിക്കുന്നു .

അതിനായി നിങ്ങൾ സെറ്റിങ്സിൽ പോകുക അവിടെ അക്കൗണ്ട് എന്ന ഓപ്‌ഷനിൽ പ്രൈവസി സെലക്റ്റ് ചെയ്യുക .അതിൽ റീഡ് റെസീപ്റ്റ് എന്ന ഓപ്‌ഷൻ ഓഫ് ചെയ്യുക .ഇത്തരത്തിൽ ഓഫ് ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മറ്റൊരാളുടെ സ്റ്റാറ്റസ് അയാൾക്ക് നോട്ടിഫിക്കേഷൻ വരാതെ തന്നെ കാണുവാൻ സാധിക്കുന്നു .

വാട്ട്സ് ആപ്പ് സ്റ്റാറ്റസിന്റെ കളർ മാറ്റുന്നത് എങ്ങനെ

നമുക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായി ഒരുപാടു ഓപ്‌ഷനുകളും ട്രിക്കുകളും ഉള്ള ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇവിടെ കുറച്ചു ട്രിക്കുകൾ പരിചയപ്പെടുത്തുന്നു .എന്നാൽ ചില ട്രിക്കുകൾക്ക് തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സഹായം ആവിശ്യമാണ് .

ഇത്തരത്തിൽ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രമേ ഡൗൺലോഡ് ചെയ്യാവു .ഇപ്പോൾ ഇവിടെ നിന്നും എങ്ങനെയാണു നിങ്ങളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിന്റെ ടൈപ്പ് കളർ മാറ്റുന്നത് എന്ന് നോക്കാം .അതിന്നായി WhatsBlue Text,Fancy Text + Sticker Maker പോലെയുള്ള  ആപ്ലിക്കേഷന്റെ സഹായം ആവിശ്യമാണ് .ഈ ആപ്ലികേഷൻ വഴി വാട്ട്സ് ആപ്പിൽ  ഫോണ്ടുകളുടെ കളറുകളിൽ മാറ്റം വരുത്താവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :