വാട്ട്സ് ആപ്പിലെ ഒരു ചെറിയ സ്റ്റാറ്റസ് ട്രിക്ക് ഇതാ നോക്കാം
നിങ്ങളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആരോക്കെ കാണണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം
ഇന്ന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടാത്തവരായി ആരുംതന്നെയുണ്ടാവില്ല . വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പരിചയപ്പെടുത്തുന്നത് ഒരു സ്റ്റാറ്റസ് ട്രിക്ക് ആണ് .അതായത് ഇപ്പോൾ നിങ്ങൾ ഇടുന്ന വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആരൊക്കെ കാണണം എന്ന് നിങ്ങൾക്ക് തന്നെ ഓപ്‌ഷൻ വഴി തിരഞ്ഞെടുക്കാവുന്നതാണ് .മൂന്ന് ഓപ്‌ഷനുകളാണ് നിങ്ങൾക്ക് ഇതിൽ ലഭ്യമാകുന്നത് .
ആദ്യത്തെ ഓപ്‌ഷൻ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള എല്ലാ ആളുകൾക്കും നിങ്ങളുടെ സ്റ്റാറ്റസ് കാണുവാനുള്ള ഓപ്‌ഷൻ & അടുത്തതായി നിങ്ങളുടെ കോണ്ടാക്ടിൽ നിന്നും ആരെയൊക്കെ ഒഴിവാക്കി ബാക്കിയുള്ളവർക്ക് സ്റ്റാറ്റസ് കാണുവാനുള്ള ഓപ്‌ഷൻ കൂടാതെ അവസാനമായി നിങ്ങൾക്ക് വേണ്ട ആളുകളെ മാത്രം സെലെക്റ്റ് ചെയ്തു സ്റ്റാറ്റസ് കാണിക്കുവാനുള്ള ഓപ്‌ഷനുകൾ എന്നിങ്ങനെയാണ് .
വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നതിനു മുൻപ് തന്നെ ഇതിൽ ഏതെങ്കിലും ഒരു ഓപ്‌ഷൻ തിരഞ്ഞെടുത്തിരിക്കണം .നമ്മളുടെ മൊബൈലിൽ ഇപ്പോൾ എല്ലാവർക്കും കാണുന്നതിനുള്ള ഓപ്‌ഷൻ ഡിഫോൾട്ട് ആയി തന്നെ സെറ്റ് ചെയ്തിരിക്കുകയാണ് .ഈ ഓപ്‌ഷനുകൾ ലഭിക്കുന്നതിനായി നിങ്ങൾ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ നിന്നും അക്കൗണ്ട് എന്ന ഓപ്‌ഷനിലേക്കു പോകുക .
അതിൽ പ്രൈവസി എന്ന മറ്റൊരു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ സ്റ്റാറ്റസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .സ്റ്റാറ്റസിൽ നിന്നും നിങ്ങൾക്ക് മുകളിൽ പറഞ്ഞ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .ഇതിൽ നിങ്ങളുടെ ആവിശ്യം അനുസരിച്ചു ഏത് ഓപ്‌ഷൻ വേണമെങ്കിലും സെറ്റ് ചെയ്യാവുന്നതാണ് .