വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയതായി ലഭിക്കുന്ന ഒരു അപ്പ്ഡേഷൻ ആണ് ഫോർവേഡ് മെസേജുകൾ എങ്ങനെ തിരിച്ചറിയുവാൻ സാധിക്കുന്നു എന്ന ഓപ്‌ഷൻ .ഈ അപ്പ്ഡേഷൻ ലഭിക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്താൽ മാത്രം മതി .
കൂടാതെ അപ്പ്ഡേറ്റ് ചെയ്യുമ്പോൾ മറ്റു അപ്പ്ഡേഷനുകൾകൂടി ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഈ ഫോർവേഡ് മെസേജുകൾ തിരിച്ചറിയുന്ന വാട്ട്സ് ആപ്പ് അപ്പ്ഡേഷനുകൾക്ക് സോഷ്യൽ മീഡിയായിൽ വളരെ മികച്ച അഭിപ്രായവും അതുപോലെതന്നെ ട്രോളുമാണ് ലഭിക്കുന്നത് .
വാട്ട്സ് ആപ്പിൽ ഒരുപാടു കാര്യങ്ങൾ നമ്മൾ ഇനിയും പഠിക്കുവാൻ ഉണ്ട് .എന്നാൽ അതിൽ കുറെയൊക്കെ നമുക്ക് അറിയാവുന്നതും ആണ് .അങ്ങനെ നിങ്ങൾക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായ കുറച്ചു ട്രിക്കുകൾ ഇവിടെ നിന്നും മനസ്സിലാക്കാം .അതുപോലെ നിങ്ങൾക്ക് അറിയാവുന്ന ട്രിക്കുകൾ ഞങ്ങളുടെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതും ആണ് .
ഇപ്പോൾ വാട്ട്സ് ആപ്പിൽ നമ്മൾ ഓൺലൈനിൽ വരാതെ തന്നെ എങ്ങനെ ചാറ്റിങ് നടത്താം എന്നതിനെക്കുറിച്ചാണ് പറയുന്നത് .അതിന്നായി ഒരുപാടു ആപ്ലികേഷനുകൾ നമുക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത എടുക്കാവുന്നതാണ് .എന്നാൽ അതിൽ ഒരു ആപ്ലിക്കേഷന്റെ പേരാണ് NINJA WAZZAPP .
ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് ഓൺലൈനിൽ വരാതെ തന്നെ വാട്ട്സ് ആപ്പിലെ മെസേജുകൾ വായിക്കുവാനും അതുപോലെതന്നെ റിപ്ലൈ നൽകുവാനും സാധിക്കുന്നതാണ് .