ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 5ജി ഫോണുകളും ലഭ്യമാക്കുന്നുണ്ട്
ഇനി ഇന്ത്യയിൽ വരാനിരിക്കുന്നത് ഒരു ടെക്ക്നോളജി യുഗം തന്നെയാണ് .ഇന്ത്യയിൽ ഉടനെ തന്നെ 5ജി സർവീസുകൾ എത്തുന്നതാണ് .റിലയൻസ് ജിയോ ,വൊഡാഫോൺ ഐഡിയ ,എയർടെൽ എന്നി ടെലികോം കമ്പനികൾ അവരുടെ 5ജി ട്രയൽ നടത്തിക്കഴിഞ്ഞിരിക്കുന്നു .5ജി സ്പീഡിന്റെ കാര്യത്തിൽ മൂന്ന് കണക്ഷനുകളും മുന്നിൽ തന്നെയെന്നു എന്നുതന്നെ പറയാം .എന്നാൽ 5ജിയ്ക്ക് ശേഷം എന്താണ് .6ജിയെക്കുറിച്ചാണ് ഇപ്പോൾ ടെക്ക് ലോകം സൂചിപ്പിച്ചുകൊണ്ടിരിക്കുന്നത് .
എന്നാൽ 5ജിയെ വെല്ലുന്ന തരത്തിൽ തന്നെയാകും അടുത്തത് സംഭവിക്കുക .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 5ജി സപ്പോർട്ട് ആയി ലഭിക്കുന്ന സ്മാർട്ട് ഫോണുകളും ലഭിക്കുന്നതാണ് .മിഡ് റെയിഞ്ചിൽ ആണ് ഇപ്പോൾ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത് .അവസ്സാനമ്മായി റിയൽമിയുടെ ബഡ്ജറ്റ് 5ജി സ്മാർട്ട് ഫോണുകൾ വരെ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .
നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ബ്രോഡ് ബാൻഡ് സർവീസുകളെക്കാളും മികച്ച സ്പീഡ് കാഴ്ചവെക്കുവാൻ സാധിക്കുന്ന ഒരു ടെക്ക്നോളജിയാണ് 5ജി സർവീസുകൾ .നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വലിയ ജിബി ഡാറ്റ ഡൗൺലോഡ് ചെയ്യുന്ന രീതിയിലുള്ള സ്പീഡ് കാഴ്ചവെക്കുന്നതിനു 5ജി സർവീസുകൾക്ക് സാധിക്കുന്നതാണ് .എന്നാൽ 6ജി എത്തുമ്പോൾ ഇതിനു മുകളിൽ നില്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .