വാട്ട്സ് ആപ്പ് ; ഓൺലൈനിൽ കാണിക്കണം എന്ന് നിങ്ങൾ തീരുമാനിക്കും

Updated on 02-Oct-2022
HIGHLIGHTS

വാട്ട്സ് ആപ്പിൽ ഇനി പ്രതീക്ഷിക്കുന്ന പുതിയ അപ്പ്‌ഡേറ്റുകൾ

ഓൺലൈൻ സംബദ്ധമായ അപ്പ്‌ഡേറ്റുകളാണ് ഇനി പ്രതീക്ഷിക്കുന്നത്

വാട്ട്സ് ആപ്പിൽ പുതിയ ഹൈഡ് ഓപ്‌ഷനുകൾ എത്തുന്നതായി സൂചനകൾ .ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യുവാനുള്ള ഓപ്‌ഷനുകളിലാണ് ഉപഭോക്താക്കൾക്ക് ഇനി  എന്നാണ് സൂചനകൾ .വാബൈറ്റ് ഇൻഫോയുടെ റിപ്പോർട്ടുകൾ പ്രാകാരമാണ് പുതിയ ഇത്തരത്തിലുള്ള അപ്പ്‌ഡേറ്റുകൾ എത്തുന്നതായി സൂചകൾ ലഭിച്ചിരിക്കുന്നത് .

പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ഉപഭോക്താക്കളുടെ സ്റ്റാറ്റസ് ഹൈഡ് ചെയ്യുവാനും കൂടാതെ ഓൺലൈനിൽ ഉപഭോക്താവിനെ ആർക്കൊക്കെ കാണുവാൻ സാധിക്കും എന്ന തരത്തിലുള്ള ഓപ്‌ഷനുകളും ഉണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളിൽ ഈ മാസ്സം മുതൽ വാട്ട്സ് ആപ്പ് ലഭിക്കില്ല

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പുകളിൽ പലതരത്തിലുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പുതിയ അപ്പ്‌ഡേറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കണമെങ്കിൽ പുതിയ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോർട്ട് ആവിശ്യമാണ് .

അല്ലെങ്കിൽ പുതിയ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോർട്ട് ആവിശ്യമാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്‌ഡേറ്റ് ആകാത്ത പഴയ ആൻഡ്രോയിഡ് കൂടാതെ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ പതുക്കെ നിർത്തലാക്കി കൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഇതാ ഇവിടെ കൊടുത്തിരിക്കുന്ന വാട്ട്സ് ആപ്പ് ഐ ഓ എസ് കൂടാതെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്നും വാട്ട്സ് ആപ്പ് പിൻ വലിക്കുന്നു .

ഒക്ടോബർ അവസാനത്തോടെ ആപ്പിളിന്റെ ഐ ഓ എസ് 10 കൂടാതെ ഐ ഓ എസ് 11 എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നു .

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ പുതിയ ഐ ഓ എസ് 12 അല്ലെങ്കിൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് അപ്പ്‌ഡേറ്റ് ചെയ്യണം .എന്നാൽ മാത്രമേ വാട്ട്സ് ആപ്പ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുകയുള്ളു .ആപ്പിളിന്റെ ഐഫോൺ 5 കൂടാതെ ആപ്പിളിന്റെ ഐഫോൺ 5 എസ് എന്നി ഫോണുകളിൽ ആണ് ഇത് ബാധിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :