പുതിയ സേവനങ്ങളുമായി വാട്ട്സ് ആപ്പ്

Updated on 14-Aug-2017
HIGHLIGHTS

പുതിയ സേവനങ്ങളുമായി വാട്ട്സ് ആപ്പ്

 

നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ചാറ്റുകൾ വാട്സാപ്പിലെ ചാറ്റ് ടാബിൽ ഏറ്റവും മുകളിലായി പ്രത്യക്ഷപ്പെടുന്ന രീതിയിൽ  ക്രമീകരിക്കാവുന്ന സംവിധാനം  വാട്സാപ്പ്  ഉപയോക്താക്കളിലെത്തിച്ചു തുടങ്ങി .    
ചാറ്റുകളെ 'പിൻ' ചെയ്തു പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന ഈ സംവിധാനം വിവിധ രാജ്യങ്ങളിൽ ലഭ്യമായിത്തുടങ്ങി.

നിലവിൽ  മൂന്ന് വരെ ചാറ്റുകൾ ചാറ്റ് വിൻഡോയിൽ  മുകളിലായി പിൻ ചെയ്തു സൂക്ഷിക്കാൻ അവസരമൊരുക്കുന്ന വാട്സാപ്പ് വരും വേർഷനുകളിൽ ഉപഭോക്താക്കളുടെ പ്രതികരണം മനസിലാക്കി ഇവയുടെ എണ്ണം കൂട്ടുമെന്നു കരുതാം. ഉപയോക്താക്കൾക്ക് വ്യക്തിഗത- ഗ്രൂപ്പ് ചാറ്റുകൾ  പിൻ ചെയ്യാവുന്നതാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ  എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളുടെയും  
വാട്സാപ്പ് അക്കൗണ്ടിൽ   ഈ ഫീച്ചർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി ചാറ്റ് സംഭാഷണങ്ങൾക്കിടയിൽ നിന്നും ചില പ്രത്യേക ചാറ്റുകൾ കണ്ടെത്താൻ നിലവിൽ  'സേർച്ച് ' സേവനം ഉപയോഗിക്കാമെങ്കിലും  ചാറ്റ് 'പിൻ' ചെയ്യാൻ കഴിയുന്ന സേവനം ഏറെ പ്രയോജനപ്രദമാണ്. പിൻ ചെയ്യേണ്ടുന്ന ചാറ്റിൽ  തുടർച്ചയായി അമർത്തുമ്പോൾ (ടാപ്പ് ചെയ്യുമ്പോൾ) ചാറ്റ് വിൻഡോയുടെ  മുകളിലായി ആക്ഷൻ ബാറിൽ 'പിൻ'  അടയാളം വരുന്ന തരത്തിലാണ് ഈ സേവനം നിലവിൽ വന്നിരിക്കുന്നത്. സന്ദേശത്തിൽ അമർത്തുമ്പോൾ സാധാരണ പ്രത്യക്ഷമാകുന്ന ഡിലീറ്റ് , മ്യൂട്ട്, ആർക്കൈവ് ഓപ്ഷനുകൾ എന്നിവയ്ക്ക് ശേഷം ഇനി മുതൽ പിൻ ഐക്കണും  ദൃശ്യമാകും. ഉപയോക്താക്കൾക്ക് തുടർന്ന് ചാറ്റ് മുകളിലേക്ക് നീക്കാൻ പിൻ ഐക്കൺ ടാപ്പു ചെയ്‌താൽ മതി. ഇതേ രീതി പിന്തുടർന്ന്  ഉപയോക്താക്കൾക്ക് ചാറ്റ് അൺപിൻ ചെയ്യാനും കഴിയും.

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :