അയച്ച മെസേജുകൾ തിരിച്ചെടുക്കാം ;വാട്ട്സ് ആപ്പ് ട്രിക്ക്

Updated on 12-Nov-2018
HIGHLIGHTS

വാട്ട്സ് ആപ്പിലെ പുതിയ കുറച്ചു ട്രിക്കുകൾ പരിചയപ്പെടാം

 

വാട്ട്സ് ആപ്പിൽ ഇപ്പോൾ ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകൾ സമയപരിധി ഉയർത്തിക്കഴിഞ്ഞു .എന്നാൽ ഉപഭോതാക്കൾക്ക് അയച്ചത് മെസേജുകൾ ഡിലീറ്റ് ചെയ്തു കഴിഞ്ഞാലും അത് തിരിച്ചെടുക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ അത് തിരിച്ചെടുക്കുന്നതിനു മറ്റു ആപ്ലികേഷനുകളെ ആശ്രയിക്കേണ്ടതാണ് .അതിന്നായി ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്ന ഒരു ആപ്ലികേഷൻ ആണ് നോട്ടിഫിക്കേഷൻ ഹിസ്റ്ററി .

പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .മെസേജുകൾ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇത് ലഭിക്കണമെങ്കിൽ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം .

ഡിലീറ്റ് ഫോർ എവെരി വൺ സമയപരിധി ഉയർത്തി 

മെസേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു.അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

എന്നാൽ നിലവിൽ ഡിലീറ്റ് ഫോർ എവെരി വൺ 1 മണിക്കൂർ 8 മിനുട്ടുവരെയാണ് ലഭിക്കുന്നത് .ഈ സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യേണ്ടതാണ് .പുതിയ അപ്പ്ഡേഷനുകൾ പ്രകാരം ഇപ്പോൾ 13 മണിക്കൂർ 8 മിനുട്ട് 16 സെക്കന്റ് വരെയാണ്  ലഭിക്കുന്നത് .എന്നാൽ ഡിലീറ്റ് ഫോർ എവെരി വൺ ആദ്യം ലഭിച്ചിരുന്നത് വെറും 7 മിനുട്ട് നേരത്തേക്ക് മാത്രമായിരുന്നു .ഇനി മുതൽ അത് 13 വരെ ലഭ്യമാകുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :