വാട്ട്സ് ആപ്പിൽ ഒരുപാടു കാര്യങ്ങൾ നമ്മൾ ഇനിയും പഠിക്കുവാൻ ഉണ്ട് .എന്നാൽ അതിൽ കുറെയൊക്കെ നമുക്ക് അറിയാവുന്നതും ആണ് .അങ്ങനെ നിങ്ങൾക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായ കുറച്ചു ട്രിക്കുകൾ ഇവിടെ നിന്നും മനസ്സിലാക്കാം .അതുപോലെ നിങ്ങൾക്ക് അറിയാവുന്ന ട്രിക്കുകൾ ഞങ്ങളുടെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതും ആണ് .
ഇപ്പോൾ വാട്ട്സ് ആപ്പിൽ നമ്മൾ ഓൺലൈനിൽ വരാതെ തന്നെ എങ്ങനെ ചാറ്റിങ് നടത്താം എന്നതിനെക്കുറിച്ചാണ് പറയുന്നത് .
അതിന്നായി ഒരുപാടു ആപ്ലികേഷനുകൾ നമുക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത എടുക്കാവുന്നതാണ് .എന്നാൽ അതിൽ ഒരു ആപ്ലിക്കേഷന്റെ പേരാണ് NINJA WAZZAPP .ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് ഓൺലൈനിൽ വരാതെ തന്നെ വാട്ട്സ് ആപ്പിലെ മെസേജുകൾ വായിക്കുവാനും അതുപോലെതന്നെ റിപ്ലൈ നൽകുവാനും സാധിക്കുന്നതാണ് .എന്നാൽ സേഫ്റ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഇത്തരത്തിലുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുക .
മെസേജുകൾ വീണ്ടെടുക്കാൻ മറ്റൊരു ആപ്ലികേഷൻ
പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .മെസേജുകൾ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇത് ലഭിക്കണമെങ്കിൽ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം .