ഐ ഓ എസ് 9 സപ്പോർട്ട് ആയിട്ടുള്ള ഫോണുകളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്കുള്ള പിന്തുണ പിൻവലിച്ചതായി റിപ്പോർട്ടുകൾ .പുതിയ റിപ്പോർട്ടുകൾ പ്രകാരം 2.21.50 വാട്ട്സ് ആപ്പ് ബീറ്റാ ഐ ഓ എസ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലുള്ള വാട്ട്സ് ആപ്പിന്റെ സേവനങ്ങൾ നിർത്തലാക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ .എന്നാൽ കമ്പനിയുടെ ഭാഗത്തുനിന്നും ഒഫീഷ്യൽ ആയി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചട്ടില്ല .ഐ ഓ എസിന്റെ പുതിയ പതിപ്പുകളിലേക്കു അപ്പ്ഡേറ്റ് ചെയ്യാനാകില്ലത്തപക്ഷമമാണിത് .
വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന പുതിയ പോളിസി നയങ്ങളെക്കുറിച്ചു അറിയാം
വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യപ്പെടും അല്ലെങ്കിൽ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യപ്പെടും എന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ കേൾക്കുന്നുണ്ട് .കുറച്ചുകാലം മുൻപ് വാട്ട്സ് ആപ്പ് അവരുടെ പുതിയ പോളിസി നയങ്ങൾ വ്യക്തമാക്കിയിരുന്നു .എന്നാൽ അതിനെതിരെ ഇന്ത്യയിൽ വലിയ തരത്തിലുള്ള ശക്തമായ എതിർപ്പുകൾ എത്തിയിരുന്നു .ഫെബ്രുവരി 8 നു ആയിരുന്നു വാട്ട്സ് ആപ്പ് പ്രൈവസി അപ്പ്‌ഡേറ്റുകൾ വന്നിരുന്നത് .അപ്പ്‌ഡേറ്റുകൾ അംഗീകരിച്ചാൽ ഡാറ്റ ഷെയർ ചെയ്യപ്പെടാം എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു .അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പിന്റെ ഈ പുതിയ നയങ്ങൾ മിക്ക ഉപഭോതാക്കളും അംഗീകരിക്കുവാൻ തയ്യാറായില്ല എന്നതാണ് സത്യം .
ഇന്ത്യയിൽ പല കോണുകളിൽ നിന്നും വാട്ട്സ് ആപ്പിന്റെ പുതിയ നയങ്ങൾക്ക് എതിരെ ശക്തമായ എതിർപ്പുകൾ എത്തിയിരുന്നു .എന്നാൽ എതിർപ്പുകൾ കണക്കിലെടുത്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് പുതിയ പോളിസി നയങ്ങൾ നടപ്പിലാക്കുന്നതിന് കുറച്ചു സമയം തന്നിരുന്നു .മെയ് 15 വരെയാണ് ഇപ്പോൾ തന്നിരിക്കുന്ന സമയം .
മെയ് 15 നു ഉള്ളിൽ തന്നെ വാട്ട്സ് ആപ്പ് ഉപഭോതാക്കൾ പുതിയ പോളിസികൾ അംഗീകരിച്ചില്ലെങ്കിൽ അതിനു ശേഷം വാട്ട്സ് ആപ്പിൽ ഉപഭോതാക്കൾക്ക് മെസേജുകൾ അയക്കുവാനോ അല്ലെങ്കിൽ മെസേജുകൾ റിസീവ് ചെയ്യുവാനോ സാധിക്കില്ല എന്ന തരത്തിലുള്ള വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട് .എന്നാൽ ഈ സമയങ്ങളിൽ വാട്ട്സ് ആപ്പ് കോളുകൾ സ്വീകരിക്കുവാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ പോളിസി അംഗീകരിക്കാത്തപക്ഷം മെയ് 15 നു ശേഷം 120 ദിവസ്സം കഴിഞ്ഞാൽ അക്കൗണ്ടുകൾ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെക്കാം .