വാട്ട്സ് ആപ്പിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു ഫേക്ക് ജോലി മെസേജുകളാണ് ഇത്
വാട്സാപ്പിലൂടെ ജോലി ഓഫർ മെസ്സേജുകൾ തട്ടിപ്പിനിരയാകരുത്
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നും ഇതുതന്നെയാണ് .ഇന്ത്യയിൽ ഇന്ന് ഓൺലൈൻ വഴി പറ്റിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കൂടികൊണ്ടുതന്നെയാണിരിക്കുന്നത് .നമ്മളുടെ OTP ,പാസ്സ്‌വേർഡ് ,കാർഡ് നമ്പർ ഇവയൊന്നും മറ്റൊരാളുമായി ഷെയർ ചെയ്യുവാൻ പാടുള്ളതല്ല .
ഇപ്പോൾ നമുക്ക് സ്ഥിരം വരാറുള്ള ഒരു മെസേജ് ആണ് നിങ്ങളുടെ ATM കാർഡ് ബ്ലോക്ക് ആയിരിക്കുന്നു അല്ലെങ്കിൽ കാർഡിന്റെ വാലിഡിറ്റി കഴിഞിരിക്കുന്നു എന്നും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ഉടനെ വിളിക്കണം എന്നതരത്തിലുള്ള വ്യാജ മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട് .ഇത് ഫേക്ക് മെസേജ് തന്നെയാണ് .അത്തരത്തിൽ നിങ്ങൾ കോൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ ചോർന്നു പോകുവൻ സാധ്യതയുണ്ട് .
നിങ്ങൾക്ക് ഇത്തരത്തിൽ ബാങ്ക് മെസേജുകൾ വരുകയാണെങ്കിൽ ബാങ്കിൽ വിളിക്കുകയോ അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്യുക .അതുപോലെ തന്നെ ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു ഫേക്ക് മെസേജ് ആണ് വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ എളുപ്പവഴി എന്ന തരത്തിലുള്ള മെസേജുകൾ .ഈ മെസേജുകളും വ്യാജമാണ് .ഇപ്പോൾ കേരളം പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .ഇത്തരത്തിലുളള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുക .