ഡിലീറ്റ് മെസേജുകൾ വാട്ട്സ് ആപ്പിൽ എങ്ങനെ തിരിച്ചെടുക്കാം
വാട്ട്സ് ആപ്പിലെ ഒരു മികച്ച ട്രിക്ക് ആണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്
നിങ്ങളുടെ വാട്ട്സ് ആപ്പിൽ ഡിലീറ്റ് ആയ മെസേജുകൾ ഇപ്പോൾ തിരിച്ചെടുക്കാം
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ നിലവിൽ ഒരുപാടു അപ്പ്‌ഡേഷനുകളും കൂടാതെ പുതിയ പേയ്മെന്റ് അടക്കമുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .
അത്തരത്തിൽ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ഒരു ഓപ്‌ഷൻ ആണ് delete for everyone എന്ന ഓപ്‌ഷനുകൾ .നമ്മൾ ഒരു മെസേജ് മറ്റൊരാൾക്ക് അയച്ചുകഴിഞ്ഞു അത് നമുക്ക് അയാളുടെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .
എന്നാൽ ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ റിക്കവർ ചെയ്യുവാനുള്ള ഓപ്‌ഷനുകളും പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ് .അത്തരത്തിൽ ഡിലീറ്റ് ആയ മെസേജുകൾ റിക്കവർ ചെയ്യുന്ന ഒരു ആപ്പ് ആണ് വാട്ട്സ് ഡിലീറ്റ് എന്ന ആപ്പ് .
പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ എടുക്കുവാൻ സാധിക്കുന്നതാണ് .തേർഡ് പാർട്ടി ആപ്ലികേഷനുകൾ ആയതുകൊണ്ട് തന്നെ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .