digit zero1 awards

അങ്ങനെ ഏത് ചാർജറും ഇവിടെ പോകില്ല! iPhone 15ലെ USB-Cയുടെ പ്രത്യേകത എന്ത്?

അങ്ങനെ ഏത് ചാർജറും ഇവിടെ പോകില്ല! iPhone 15ലെ USB-Cയുടെ പ്രത്യേകത എന്ത്?
HIGHLIGHTS

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് ആപ്പിൾ പുതിയ ചാർജിങ് കേബിൾ അവതരിപ്പിക്കുന്നത്

എന്നാൽ എല്ലാ USB-C കേബിളുകളും ഉപയോഗിക്കാൻ പാടില്ല

ഇത് ആപ്പിൾ ഫോണുകളെ എങ്ങനെ അപകടത്തിലാക്കുമെന്ന് നോക്കാം...

iPhone 15 വൻ ഹൈപ്പോടെ വിപണിയിൽ എത്തുക മാത്രമല്ല, വാങ്ങുന്നതിനും ഡിമാൻഡ് കൂടുതലാണ്. 4 സീരീസ് ഫോണുകളാണ് ആപ്പിൾ ഐഫോൺ 15ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ജനപ്രിയത നേടിയത് iPhone 15, iPhone 15 പ്ലസ് ഫോണുകളാണെന്നാണ് റിപ്പോർട്ടുകൾ. ഡിസൈനിലും ക്യാമറയിലുമെല്ലാം അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി എത്തിയ ഐഫോൺ 15 സീരീസുകളിലെ എടുത്തുപറയേണ്ട മാറ്റം അതിന്റെ ചാർജിങ് കേബിൾ തന്നെയാണ്.

USB-C ചാർജറുകളായതിനാൽ ആപ്പിൾ ഫോണിനായി ഇനി പ്രത്യേകിച്ച് ഒരു ചാർജർ വേണ്ടല്ലോ എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എങ്കിൽ ഈ ധാരണ ഉപേക്ഷിച്ചേക്കൂ… കാരണം, ആപ്പിൾ പുതിയ ഐഫോൺ സെപ്റ്റംബർ 22ന് പുറത്തിറക്കുമ്പോൾ ഇതിനൊപ്പം തങ്ങളുടെ യുഎസ്ബി-സി പോർട്ടും കമ്പനി ആദ്യമായി അവതരിപ്പിക്കും. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് ആപ്പിൾ പുതിയ ചാർജിങ് കേബിൾ അവതരിപ്പിക്കുന്നതും. എന്നാൽ സാധാരണ യുഎസ്ബി കേബിൾ ഉപയോഗിക്കുന്നത് അപകടമാകുമെന്നാണ് പറയുന്നത്. കാരണമെന്തെന്നാൽ…

iPhone 15ന്റെ USB-C കേബിൾ

എല്ലാ USB-C കേബിളുകൾക്കും പ്ലഗിന്നുകൾക്കും ആപ്പിളിന്റെ ഔദ്യോഗിക ചാർജറുകളേക്കാൾ പരിരക്ഷ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു ചാർജർ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുവായി ഉപയോഗിക്കുന്ന ചാർജറുകളും, വില കുറഞ്ഞ കണക്ടറുകളും ഉപയോഗിക്കാതിരിക്കുക. ആപ്പിൾ iPhone 15നായി നിർദേശിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന കണക്റ്ററുകൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നതാണ് നല്ലത്. 

അങ്ങനെ ഏത് ചാർജറും ഇവിടെ പോകില്ല! iPhone 15ലെ USB-Cയുടെ പ്രത്യേകത എന്ത്?

നിലവാരം കുറഞ്ഞ USB-C ചാർജറുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോൺ അബദ്ധത്തിൽ ചൂടാകുന്നതിന് വഴിവച്ചേക്കും. ഫോണിന് കേടുപാട് വരാനും ഇത് കാരണമാകും.
എന്തുകൊണ്ടെന്നാൽ, ഉയർന്ന ഗുണമേന്മയുള്ള ചാർജറുകൾ അടിസ്ഥാനപരമായി ചെറിയ സർക്യൂട്ട് ബോർഡുകളുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളാണ്. ഉദാഹരണത്തിന്റെ ആപ്പിളിന്റെയോ, മറ്റ് നിലവാരമുള്ള കമ്പനികളുടെയോ ചാർജറുകളിൽ രണ്ട് ചിപ്പുകൾ ഉൾപ്പെടുന്നു. വൈദ്യുതിയിലും മറ്റും ഷോർട്ട് സർക്യൂട്ട് പോലുള്ള പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ,  ഇത്തരം ചാർജറുകൾ നശിച്ചാലും ഫോണിന് കേടുപാടുകൾ ഒന്നുമുണ്ടാകില്ല.

ആപ്പിളിന്റെ മേഡ് ഫോൺ ഐഫോൺ, അതായത്  MFi ചാർജറുകളിൽ നിന്ന് വ്യത്യസ്തമായി നോക്ക്ഓഫ് ചാർജറുകൾ വാങ്ങുമ്പോൾ അത് ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും. വില കുറവെന്ന് കരുതി വാങ്ങുമ്പോൾ അത് ഫോണിന് സുരക്ഷിതത്വം നൽകില്ല എന്നത് ഓർക്കുക. അതിനാൽ ഓൺലൈനിലും മറ്റും iPhone Charger ഷോപ്പിങ് ചെയ്യുമ്പോൾ ഗുണനിലവാരമുള്ള ഉൽപ്പന്നം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി Fakespot പോലുള്ള ടൂളുകൾ ഉപയോഗിക്കാവുന്നതാണ്. ആമസോണിൽ ഷോപ്പിങ് ചെയ്യുമ്പോഴും ഈ ഓപ്ഷൻ ലഭിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo