വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു
മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് എത്തിയിരിക്കുന്നത്
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾ കാത്തിരുന്ന അപ്പ്‌ഡേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകൾ .വാട്ട്സ് ആപ്പ് മൾട്ടി ഡിവൈസ് 2.0 അപ്പ്‌ഡേഷനുകളാണ് എത്തിയിരിക്കുന്നത് .ഇപ്പോൾ നിങ്ങളുടെ വാട്ട്സ് ആപ്പ് ഒരേ സമയം മൊബൈലിലും കൂടാതെ ലാപ്ടോപ്പ് ,ഡെസ്‌ക്ടോപിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
ഒരേ സമയം 4 ഡിവൈസിൽ വരെ ഒരു വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡിന്റെ ഫോണുകളിലും ലഭിക്കുന്നതാണ് .
ചാറ്റ് വിൻഡോയ്ക്ക് പുതിയ ഡിസൈൻ അപ്പ്‌ഡേഷനുകൾ
വാട്ട്സ് ആപ്പ് ഐ ഓ എസ് ഉപഭോക്താക്കൾക്ക് പുതിയ അപ്‌ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നതായി റിപ്പോർട്ടുകൾ .ചാറ്റ് ബബിളുകളിൽ ഉള്ള രൂപമാറ്റം തന്നെയാണ് ഈ അപ്പ്‌ഡേഷനുകളിൽ എടുത്തു പറയേണ്ടത് .
ചാറ്റ് ബബിളുകൾക്ക് വലുപ്പം കൂട്ടിയിരിക്കുന്നു കൂടാതെ ഡിസപ്പിയറിങ് മെസേജുകളുടെ സമയ പരിധി കൂട്ടുന്നതിന് ഈ പുതിയ അപ്പ്‌ഡേഷൻകൾ സഹായിക്കുന്നു .1 ദിവസ്സം ,1 ആഴ്ച കൂടാതെ 90 ദിവസ്സം എന്നിങ്ങനെ സമയ പരിധി തീരുമാനിക്കുവാൻ ഈ പുതിയ അപ്പ്‌ഡേഷനുകൾ സഹായിക്കുന്നു .