യുപിഐ ലൈറ്റ് അടുത്ത സെൻസേഷനാകുമെന്ന് പ്രതീക്ഷിക്കാം
Paytm, PhonePe എന്നീ രണ്ട് മൂന്നാം കക്ഷി ആപ്പുകളിലൂടെയാണ് യുപിഐ ലൈറ്റ് പ്രവർത്തിക്കുക
200 രൂപ വരെയുള്ള ചെറിയ തുകകൾ ട്രാൻസ്ഫർ ചെയ്യാൻ ഇത് ഉപയോഗിക്കാം
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ചില്ലറ ഇടപാടുകൾക്കായി അവതരിപ്പിച്ച നൂതന പേയ്മെന്റ് സംവിധാനമാണ് UPI Lite. യുപിഐ പിൻ ഉപയോഗിക്കാതെ 200 രൂപയിൽ താഴെ വരുന്ന തുക കൈമാറുന്നതിന് യുപിഐ ലൈറ്റ് മികച്ചതാണ്. കാരണം ഈ Payment സേവനം വേഗമേറിയതും ലളിതവുമായ മാർഗമാണെന്നാണ് വിലയിരുത്തൽ. സാധാരണം പേയ്മെന്റുകൾ നടത്തുമ്പോഴുള്ള കാലതാമസവും ബഫരറിങ്ങും UPI Liteൽ ഉണ്ടാകില്ല. ഇങ്ങനെ ചില്ലറ ഇടപാടുകൾ അതിവേഗം അനായാസം സാധ്യമാകും.
'നിങ്ങളുടെ Issuing Bank നിങ്ങൾക്ക് നൽകുന്ന സേവനമാണ് യുപിഐ ലൈറ്റ്. ഇതിലൂടെ ഒരു ‘ഓൺ-ഡിവൈസ്’ വാലറ്റ് ഉപയോഗിച്ച് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾ നടത്താനാകും. ഭീം ആപ്പിൽ പ്രവർത്തനക്ഷമമാക്കിയ ഒരു ഫീച്ചർ ആണിത്,' എന്ന് BHIM UPIയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രതിപാദിക്കുന്നുണ്ട്.
Paytm, PhonePe എന്നീ രണ്ട് മൂന്നാം കക്ഷി ആപ്പുകളിലൂടെയാണ് യുപിഐ ലൈറ്റും പ്രവർത്തിക്കുന്നത്. UPI പിൻ ഇല്ലാതെ തന്നെ 200 രൂപ വരെയുള്ള ചെറിയ തുകകൾ ട്രാൻസ്ഫർ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് വേഗത്തിൽ പണം അയയ്‌ക്കാൻ കഴിയും.
2022 ഡിസംബറിൽ 6.39 ലക്ഷം കോടി രൂപയുടെ 367.42 കോടി യുപിഐ ഇടപാടുകൾ ഫോൺപേയിൽ നിന്ന് നടന്നു. ഇതേ കാലയളവിൽ GPay 4.40 ലക്ഷം കോടി രൂപയുടെ 271.23 കോടി ഇടപാടുകൾ നടത്തി. പേടിഎമ്മിൽ നിന്ന് 1.18 ലക്ഷം കോടി രൂപയുടെ 105.41 കോടി ഇടപാടുകൾ നടന്നു. ഭീം യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെയാകട്ടെ കഴിഞ്ഞ ഡിസംബറിൽ 8,400 കോടി രൂപയുടെ 2.55 കോടി ഇടപാടുകൾ നടന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെ മൊത്തം യുപിഐ ഇടപാടുകളുടെ 50% 200 രൂപയോ അതിൽ കുറവോ ആണ്. കൂടാതെ പണം ഉൾപ്പെടെയുള്ള റീട്ടെയിൽ ഇടപാടുകളുടെ 75% 100 രൂപയോ അതിൽ കുറവോ ആണ്. അതിനാൽ ഈ പുതിയ യുപിഐ ലൈറ്റ് വിജയിക്കുമോ ഇല്ലയോ എന്ന് കണ്ടറിയേണ്ടതാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile