ഇനി പുതിയ രൂപത്തിലും പാസ്സ് പോർട്ട് ;ഇതാ ഉപഭോക്താക്കൾക്ക് ?
E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും എന്ന് സൂചനകൾ
മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ആണ്
അടുത്ത 25 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഈ വർഷത്തെ ബഡ്ജറ്റ് എന്നാണ് ഈ കഴിഞ്ഞ ബഡ്ജറ്റിൽ മന്ത്രി പറഞ്ഞിരുന്നത് .അതുപോലെ തന്നെ ഈ വർഷം സാമ്പത്തിക രംഗത്ത് 9.2 ശതമാനം വളർച്ചയും പ്രതീഷിക്കുന്നുണ്ട് .ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിന് തുടക്കംകുറിക്കുന്ന ഒരു ബഡ്ജറ്റ് കൂടിയാണ് ഈ വർഷം അവതരിപ്പിച്ചിരുന്നത് .
ബഡ്ജറ്റിൽ പറഞ്ഞ മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് പുതിയ രൂപത്തിലുള്ള പാസ്സ്‌പോർട്ട് തന്നെയാണ് .E-Passport ആണ് ഇനി ഇന്ത്യയിൽ എത്തുന്നത് .
മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം E-Passport എന്നത് ഈ വർഷം അവസാനത്തോടുകൂടി തന്നെ തുടങ്ങും എന്നാണ് .അതിനുള്ള സൂചനകൾ എല്ലാം കേന്ദ്രം നൽകി കഴിഞ്ഞിരിക്കുന്നു .അതീവ സുരക്ഷയേറിയ ഈ പാസ്സ്പോർട്ടുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ വ്യാജ പാസ്സ്‌പോർട്ട് പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ കൊടുക്കുവാൻ ഏറെ സഹായിക്കും .