മരത്തണലും ഗോവണിയും 20 ഭാഷകളിൽ ഹെൽപ് ഡെസ്കും; മുംബൈ ആപ്പിൾ സ്റ്റോറിനുള്ളിൽ!
ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ ഏപ്രിൽ 18 (ഇന്ന്) പ്രവർത്തനം തുടങ്ങുകയാണ്
ഏപ്രിൽ 20ന് ഡൽഹിയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോറും ഉദ്ഘാടനം ചെയ്യപ്പെടും
ജിയോ വേൾഡ് ഡ്രൈവ് മാളിൽ 22,000 ചതുരശ്രയടിയിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്
ആപ്പിളി(Apple)ന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ ഏപ്രിൽ 18 (ഇന്ന്) പ്രവർത്തനം തുടങ്ങുകയാണ്. ഏപ്രിൽ 20ന് ഡൽഹിയിൽ ആപ്പിൾ(Apple)റീട്ടെയിൽ സ്റ്റോറും ഉദ്ഘാടനം ചെയ്യപ്പെടും. ഉത്പന്നങ്ങളുടെ ക്വാളിറ്റിയാണ് ആപ്പിൾ (Apple) ഉത്പന്നങ്ങളെ ലോകപ്രശസ്തമാക്കിയത്. ഇന്ത്യയുമായുള്ള ആപ്പിളിന്റെ ബന്ധം കൂടുതൽ ഉറപ്പിക്കുകയാണ് ആപ്പിൾ (Apple). മറ്റൊരു ചരിത്ര നിമിഷത്തിനാണ് മുംബൈ സാക്ഷിയാകുന്നത്.
മുംബൈയിൽ ആപ്പിളിന്റെ ആദ്യ സ്റ്റോർ
ആപ്പിളി(Apple)ന്റെ എല്ലാ ഉത്പന്നങ്ങളും സന്ദർശകരെ വരവേല്ക്കുന്നതിനു വേണ്ടി മുംബൈയിലെ ആപ്പിൾ (Apple) സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. ഒരുപാട് ആകർഷകമായാണ് ആപ്പിൾ (Apple) മുംബൈയിലെ സ്റ്റോർ അണിഞ്ഞൊരുങ്ങുന്നത്. ആപ്പിൾ (Apple) ഉത്പന്നങ്ങളും മറ്റ് കാഴ്ചകളും ഏതൊക്കെ സേവനങ്ങൾ ആപ്പിൾ സ്റ്റോറിൽ നിന്ന് ലഭ്യമാകും എന്നുള്ള എല്ലാ വിവരങ്ങളും ലഭിക്കും. വാണിജ്യതലസ്ഥാനമായ മുംബൈയിൽ തന്നെയാണ് ആപ്പിൾ(Apple) ആദ്യചുവട് വച്ചിരിക്കുന്നത് വലിയൊരു നാഴികക്കല്ലാണ്. ബാന്ദ്രയിൽ കുർള കോംപ്ലക്സിൽ(ബികെസി) മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിൽ 22,000 ചതുരശ്രയടി വിസ്തീർണത്തിൽ ആണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ ഒരുക്കിയിരിക്കുന്നത്.
ആപ്പിൾ സ്റ്റോറിന്റെ അലങ്കാരപണികൾ
കൂറ്റൻ ഗ്ലാസ്സുകളും മേൽക്കൂരയിൽ കൊത്തുപണികളോടുകൂടിയ തടിയുടെ ടൈലുമുള്ള ത്രികോണാകൃതിയിലുള്ള ആപ്പിൾ (Apple) ബികെസി സ്റ്റോർ ആദ്യ കാഴ്ചയിൽത്തന്നെ ആരുടെയും മനം കവരും. തടികൊണ്ടുള്ള ടൈൽ സ്റ്റോറിനു മാറ്റുക്കൂട്ടുന്നത്. തടികൊണ്ടുള്ള 408 പീസുകൾ ചേർന്നതാണ് ഓരോ ടൈലും. ടൈലിൽ മൊത്തം 31 മൊഡ്യൂളുകളാണ് ഉള്ളത്. സീലിങ്ങിൽ 1000 ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുംബൈയിലെ ബികെസി ആപ്പിൾ സ്റ്റോറിലെത്തുന്ന സന്ദർശകരെ വരവേൽക്കുന്നത് ഒരു സുന്ദരൻ കാഴ്ച അതിനുള്ളിലെ മരങ്ങളാണ്.
സ്റ്റോറിനകത്ത് ആപ്പിൾ (Apple) മരത്തണൽ ഒരുക്കിയിരിക്കുന്നു. 14 മീറ്റർ നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഗോവണിയും സ്റ്റോറിലുണ്ട്. വിശാലമായ സ്റ്റോറിനകത്ത് വലിയ തടിമേശകളിലായി ആപ്പിളിന്റെ സൂപ്പർ സ്റ്റാർ പ്രോഡക്ടുകൾ എല്ലാം കാഴ്ചയ്ക്കായി അണിനിരത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഐഫോൺ, മാക്, ഐപാഡ്, എയർപോഡ്സ്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി ലൈനപ്പുകൾ, എയർടാഗ് പോലുള്ള ആക്‌സസറികൾ എന്നിവയുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്.
ആപ്പിൾ സ്റ്റോറിൽ ഹെൽപ്‌ഡെസ്‌ക്
സന്ദർശകരെ വരവേൽക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കുന്നതിനുമായി 20ൽ ഏറെ ഭാഷകൾ സംസാരിക്കുന്ന 100 പേരടങ്ങുന്ന ജീവനക്കാരുടെ സംഘത്തെയാണ് ആപ്പിൾ നിയോഗിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സംശയങ്ങൾ പരിഹരിക്കാനും പ്രോഡക്ടുകൾ പരിചയപ്പെടുത്താനും ആവശ്യം മനസിലാക്കി അനുയോജ്യമായ ഓപ്ഷനുകൾ ഉപദേശിക്കാനും ഈ ടീം സർവസജ്ജമാണ്.
ദുബായ്, ലണ്ടൻ എന്ന സ്ഥലങ്ങളിലെ പോലെ ആപ്പിൾ ടൗൺ സ്ക്വയർ മുംബൈയിലെ സ്റ്റോറിലും ഉണ്ടാകും. ഒരു റീട്ടെയിൽ സ്റ്റോറിനോടൊപ്പം ഒരു എഡ്യൂക്കേഷൻ സെന്ററും അടങ്ങുന്നതാണ് ആപ്പിൾ "ടൗൺ സ്ക്വയർ". ആപ്പിൾ സ്റ്റോറുകളിൽ നടക്കുന്ന ടുഡെ അറ്റ് ആപ്പിൾ പോലുള്ള പരിപാടികൾ ലോകപ്രശസ്തമാണ്. ആപ്പിൾ സ്റ്റോറുകളിൽ അവതരിപ്പിക്കുന്ന ക്ലാസുകളാണ് ടുഡെ അറ്റ് ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്നത്. പ്രാദേശിക പ്രതിഭകളും ലോകപ്രശസ്ത കലാകാരന്മാരും ആണ് ക്ലാസുകൾ എടുക്കുന്നത്.
പുതിയ റീട്ടെയിൽ സ്റ്റോർ വരുന്നതോടെ വിൽപ്പനയിൽ പുതിയ ചരിത്രം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. സോളാർ എനർജി ഉപയോഗിച്ചാകും സ്റ്റോറിന്റെ പ്രവർത്തനം മുന്നോട്ടുപോകുക. ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകർക്ക് പ്രത്യേക അവസരം ഒരുക്കിയിരുന്നു.