എന്താണ് 5ജി സർവീസുകൾ ;നിങ്ങൾക്ക് അറിയേണ്ടതെല്ലാം നോക്കാം
ഇന്ത്യയിൽ ഇനി തിരികൊളുത്തുന്നത് 5ജി ടെക്ക്നോളജിയ്ക്ക്
ജിയോയുടെ 5ജി ടെക്ക്നോളജിയ്ക്കുള്ള ട്രയൽ ഉടൻ പ്രതീക്ഷിക്കാം
1ജി മുതൽ 4ജിവരെ ഇപ്പോൾ ലോകത്തും സംഭവിച്ചു കഴിഞ്ഞു .ഇതിനിടയിൽ തന്നെ ഒരുപാടു മാറ്റങ്ങളും ടെക്ക്നോളജി മേഖലയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു .ഇനി ഇതാ 5ജി ടെക്ക്നോളജിയും ഇന്ത്യയിൽ എത്തുന്നു .4ജി ടെക്ക്നോളജിയെക്കാൾ 10 മടങ്ങു വേഗതയിലാണ് 5ജി ചലിക്കുക .അതുകൊണ്ടു തന്നെ ഒരു സിനിമ ഡൗൺലോഡ് ചെയ്യുവാൻ നിമിഷങ്ങൾ മാത്രമാണ് എടുക്കുന്നത് .
അത്രയ്ക്കും വേഗതയിൽ തന്നെ 5ജി ചലിക്കുന്നതായിരിക്കും .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 5ജി സപ്പോർട്ട് ആയി ലഭിക്കുന്ന സ്മാർട്ട് ഫോണുകളും ലഭിക്കുന്നതാണ് .മിഡ് റെയിഞ്ചിൽ ആണ് ഇപ്പോൾ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത് .അവസ്സാനമ്മായി വൺപ്ലസ് നോർഡ് 5ജി സ്മാർട്ട് ഫോണുകൾ വരെ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .
കൂടാതെ ഇന്ത്യയിൽ ഇനി ഉടനെ തന്നെ ജിയോ 5ജി സർവീസുകൾ ഉടനെ എത്തുന്നതായി റിപ്പോർട്ടുകളും ഉണ്ട് .കഴിഞ്ഞ വര്ഷം തന്നെ ജിയോ അവരുടെ 5ജി സർവീസുകൾ അന്നൗൻസ് ചെയ്തിരുന്നു .ഉടനെ തന്നെ ട്രയൽ ഡൽഹി കൂടാതെ മുംബൈ മേഖലകളിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ . ജിയോയുടെ 4ജി ഓഫറുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചലനങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നത് .കുറഞ്ഞ ഡാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ഉപഭോതാക്കളെ അൺലിമിറ്റഡ് ഉപയോഗിക്കുന്നതിനു സഹായിച്ചതും ജിയോ തന്നെയാണ് .
എന്താണ് 5ജി സർവീസുകൾ
നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ബ്രോഡ് ബാൻഡ് സർവീസുകളെക്കാളും മികച്ച സ്പീഡ് കാഴ്ചവെക്കുവാൻ സാധിക്കുന്ന ഒരു ടെക്ക്നോളജിയാണ് 5ജി സർവീസുകൾ .നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വലിയ ജിബി ഡാറ്റ ഡൗൺലോഡ് ചെയ്യുന്ന രീതിയിലുള്ള സ്പീഡ് കാഴ്ചവെക്കുന്നതിനു 5ജി സർവീസുകൾക്ക് സാധിക്കുന്നതാണ് .