5ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയായിരുന്നു ഓസ്കർ പുരസ്കാര നേട്ടത്തിലൂടെ RRRഉം The Elephant Whisperersഉം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദി എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കിയപ്പോൾ മികച്ച ഒറിജിനല്‍ സംഗീതത്തിനുള്ള അക്കാദമി അവാർഡ് ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിനായിരുന്നു.
ഇതുകൂടാതെ, നിങ്ങൾ കാണണമെന്ന് മാറ്റിവച്ച ചിത്രങ്ങളും അറിയാതെ പോയ ചിത്രങ്ങളുമെല്ലാം Oscar 2023ൽ പുരസ്കാര വിജയത്തിൽ ഇടംപിടിച്ചിരുന്നു. ഇവയിൽ പലതും വിവിധ OTT Platformകളിൽ കണ്ട് ആസ്വദിക്കാം.
2023ൽ ഓസ്‌കർ നേടിയ സിനിമകൾ ഏതെല്ലാം ഒടിടിയിൽ കാണാമെന്ന് നോക്കാം…
ദൃശ്യവിരുന്നിലും മികച്ച താരനിരയിലും കൂടാതെ, ലോകോത്തര നിലവാരമുള്ള മേക്കിങ്ങിലൂടെയും ശ്രദ്ധ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് RRR. ആക്ഷനിലും ഗാനങ്ങളിലുമെല്ലാം മികച്ചു നിൽക്കുന്ന രാജമൌലി ചിത്രം നിങ്ങൾക്ക് ഒടിടിയിൽ കാണാം.
ഏത് OTTയിൽ? Netflix, Zee5
മികച്ച എഡിറ്റിങ് അനുഭവം ആസ്വദിക്കണമെങ്കിൽ നിങ്ങൾക്ക് ഈ സിനിമ കാണാം.ഡാനിയൽ റോഹർ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രത്തിൽ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയും അദ്ദേഹം വിഷം കഴിച്ച അസ്വാഭിക സംഭവവും പ്രമേയമാകുന്നു.
എവിടെ കാണാം? യൂട്യൂബ് (YouTube)
95-ാമത് അക്കാദമി അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ബ്രന്‍റൺ ഫെസറിന് നേടിക്കൊടുത്ത ചിത്രമാണ് ദി വെയിൽ. അമേരിക്കൻ സൈക്കോളജിക്കൽ ഡ്രാമ ചിത്രത്തിൽ അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന ഒരു ഇംഗ്ലീഷ് അധ്യാപകനും, തന്റെ കൗമാരക്കാരിയായ മകളും തമ്മിലുള്ള ബന്ധമാണ് വിവരിക്കുന്നത്.
ഏത് OTTയിൽ? സോണിലിവ് (SonyLIV)
സസ്പെൻസ് നിറഞ്ഞ ആക്ഷൻ ചിത്രമാണ് Top Gun: Maverick. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രത്തിലെ ശബ്‌ദ ഇഫക്റ്റുകളും ഛായാഗ്രഹണവുമെല്ലാം എടുത്തുപറയേണ്ടതാണ്.
ഏത് OTTയിൽ? ആമസോൺ പ്രൈം വീഡിയോ (Amazon prime Video)
ആക്ഷനും സയൻസ് ഫിക്ഷനുമെല്ലാം ചേർത്തിണക്കിയ Everything Everywhere All at Once എന്ന ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് സ്വന്തമാക്കിയതും എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് ആണ്.
ഏത് OTTയിൽ? ഷോടൈം (Showtime), സോണിലിവ് (SonyLiv)
2005 നും 2009 നും ഇടയിൽ ബൊളീവിയയിലെ ഒരു മെനോനൈറ്റ് സമൂഹത്തിൽ നടന്ന ക്രൂരതയുടെ നേർസാക്ഷ്യമാണ് ഈ ചിത്രം. ഭയാനകവും ദുരന്തപൂർണവുമായ ചില യാഥാർഥ്യങ്ങളിലേക്ക് സിനിമ നിങ്ങളെ കൊണ്ടെത്തിക്കും.
ഏത് OTTയിൽ? ആമസോൺ പ്രൈം വീഡിയോ (Amazon Prime Video)