തിയേറ്റർ റിലീസിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ച Saudi Vellakka ഒടിടി പ്രദർശനത്തിന് എത്തുന്നത് SonyLIVലൂടെയാണ്. ഇന്ന് സോണിലൈവ് ഇന്ത്യയിലെ ട്രെൻഡിങ് വീഡിയോ-ഓൺ-ഡിമാൻഡ് പ്ലാറ്റ്‌ഫോമായും വളർന്നു. ഒപ്പം ഒടിടിയിലും മികച്ച സേവനമാണ് ഇത് നൽകുന്നത്. മിക്ക സ്ട്രീമിങ് സേവനങ്ങളെയും പോലെ, SonyLIV ഉപഭോക്താക്കൾക്കായി ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു.
പ്രതിവർഷം 999 രൂപ അടച്ചാൽ ഒടിടിയിൽ ആക്‌സസ് ലഭിക്കുന്നു. സോണി എൽഐവി പ്രീമിയത്തിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനായി പണമടയ്‌ക്കാൻ നിങ്ങൾക്ക് സാധിക്കില്ലെങ്കിൽ, സൗജന്യമായി ഇത് ലഭിക്കാൻ ചില മാർഗങ്ങളുണ്ട്. സോണി എൽഐവി സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കുന്നതിനുള്ള വഴികളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
കൂടുതൽ വാർത്തകൾ: Aadhaar Card Update: UIDAIയുടെ പുതിയ സംവിധാനം, ഓൺലൈൻ വഴി ഈസിയായി മേൽവിലാസം പുതുക്കാം
SonyLIV അതിന്റെ ഉപഭോക്താക്കൾക്കായി മൂന്ന് വ്യത്യസ്ത സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് മൊബൈലിൽ മാത്രം കാണാവുന്ന തരത്തിൽ, SonyLIV പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയാണ് വരുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ എല്ലാ കണ്ടന്റുകളിലേക്കും നിങ്ങൾക്ക് പൂർണമായ ആക്‌സസ് നൽകുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പ്രതിമാസം 299 രൂപയും 6 മാസത്തേക്ക് 699 രൂപയും 12 മാസത്തേക്ക് 999 രൂപയുമാണ്. ഏറ്റവും പുതിയ എല്ലാ അന്താരാഷ്ട്ര ഷോകളും, ലൈവ് സ്പോർട്സും, ടിവി ചാനലുകളും കാണാൻ സാധിക്കും. ഈ പ്ലാൻ ഓഫ്‌ലൈൻ ഡൗൺലോഡുകളും പിന്തുണയ്ക്കുന്നു. ഒരാൾക്ക് 5 പ്രൊഫൈലുകൾ വരെ സജ്ജീകരിക്കാനാകും.
ഈ ലിസ്റ്റിലെ അടുത്തത് മൊബൈൽ- ഒൺലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനാണ്. പാക്കിന് 599 രൂപ വിലയാണ്. ഒരു വർഷം മുഴുവൻ സാധുതയുള്ളതാണ് ഈ പ്ലാൻ. വരിക്കാർക്ക് ഏറ്റവും പുതിയ അന്താരാഷ്‌ട്ര ഷോകൾ, ലൈവ് സ്‌പോർട്‌സ്, ടിവി ചാനലുകളിലെ പരിപാടികൾ, WWEയുടെ തത്സമയ ഇവന്റുകൾ എന്നിവ കാണാൻ കഴിയും. ഒരാൾക്ക് എല്ലാ ഉള്ളടക്കവും മൊബൈൽ സ്ക്രീനിൽ കാണാൻ സാധിക്കും. SonyLIV പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കുന്നതിന് ചില ട്രിക്കുകളുണ്ട്.
സോണിയുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് പേടിഎം ഫസ്റ്റ് വാങ്ങുന്നതോടെ ഉപഭോക്താക്കൾക്ക് സോണി എൽഐവി പ്രീമിയത്തിന്റെ സൗജന്യ അംഗത്വം ലഭിക്കും. Paytm ഫസ്റ്റ് അംഗത്വത്തിന് 6 മാസത്തേക്ക് 899 രൂപ വിലയുണ്ട്. ഇതിന് കീഴിൽ, നിങ്ങൾക്ക് 6 മാസത്തേക്ക് സോണി എൽഐവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ 699 രൂപയ്ക്ക് കിഴിവോടെ ലഭിക്കും. ഇത് കൂടാതെ ZEE5 പ്രീമിയം, സൊമാറ്റോ പ്രോ, വൂട്ട് സെലക്ട്, ഗാന പ്ലസ് എന്നിവയും മറ്റും നിങ്ങൾക്ക് സൗജന്യമായി ലഭിക്കും.
ടൈംസ് പ്രൈം അതിന്റെ വരിക്കാർക്ക് സൗജന്യ സോണി എൽഐവി സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇത് പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങൾ ആദ്യം 999 രൂപയുടെ ടൈംസ് പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടതുണ്ട്. ഒരിക്കൽ നിങ്ങൾ ടൈംസ് പ്രൈമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങിയാൽ, നിങ്ങൾക്ക് 6 മാസത്തെ സൗജന്യ സോണി എൽഐവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.
ടൈംസ് പ്രൈം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് സോണി എൽഐവിനായി കൂപ്പൺ കോഡ് സൃഷ്‌ടിക്കുക. ശേഷം, സോണി എൽഐവി ആപ്ലിക്കേഷനിലേക്കോ വെബ്സൈറ്റിലേക്കോ സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക. 'പ്രീമിയം' വിഭാഗത്തിലേക്ക് പോയി 'ഇപ്പോൾ സബ്‌സ്‌ക്രൈബ് ചെയ്യുക'. 6 മാസത്തെ LIV പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ തെരഞ്ഞെടുക്കുക. തുടർന്ന്, 'ഓഫറുകൾ കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, 6 മാസത്തെ സൗജന്യ LIV പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതിന് കൂപ്പൺ കോഡ് നൽകി അപ്ലൈ എന്നതിൽ ക്ലിക്കുചെയ്യുക.
റിലയൻസ് ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലൂടെയും സൗജന്യ SonyLIV പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതാണ്. ടെലികോം ഓപ്പറേറ്റർക്ക് 999 രൂപ മുതൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഉണ്ട്, അത് സോണിലിവ് പ്രീമിയം, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, വൂട്ട് സെലക്‌റ്റ്, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, നെറ്റ്ഫ്ലിക്സ് എന്നിവയും അതിലേറെയും ഉൾപ്പെടെ 12 ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു.