digit zero1 awards

തിയറ്ററിൽ വലിയ പരാജയം ;ഈ ആക്ഷൻ സിനിമ OTT യിൽ

തിയറ്ററിൽ വലിയ പരാജയം ;ഈ ആക്ഷൻ സിനിമ OTT യിൽ
HIGHLIGHTS

ഇപ്പോൾ OTT യിൽ കാണുവാൻ സാധിക്കുന്ന പുതിയ സിനിമകൾ

അതിൽ ജോൺ എബ്രഹാം നായകനായി എത്തിയ അറ്റാക്ക് എന്ന സിനിമയും

ഏപ്രിൽ ആദ്യം തിയറ്ററുകളിൽ എത്തിയ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരുന്നു ബോളിവുഡിലെ ആക്ഷൻ മാസ്സ് ഹീറോ ജോൺ എബ്രഹാം നായകനായി എത്തിയ അറ്റാക്ക് പാർട്ട് 1 എന്ന സിനിമ .എന്നാൽ തിയറ്ററുകളിൽ നിന്നും ഈ ചിത്രത്തിന് തണുപ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .ഏപ്രിൽ 1 നു ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നത് .ഒരു മുഴുവൻ ആക്ഷൻ പാക്ക്ഡ് സിനിമ എന്ന് തന്നെ  അറ്റാക്ക് പാർട്ട് 1 എന്ന ചിത്രത്തെ വിശേഷിപ്പിക്കാം .ഇപ്പോൾ ഓൺലൈൻ സ്‌ട്രീമിംഗ്‌ പ്ലാറ്റഫോമായ Zee 5 വഴി ഈ ചിത്രം കാണുവാൻ സാധിക്കുന്നതാണ് .

KGF 2 ഇപ്പോൾ എല്ലാ പ്രൈം മെമ്പറുകൾക്കും കാണാവുന്നതാണ്

ഈ  വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്  KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ  KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .

കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു . എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആയിരുന്നു .ആദ്യ പാർട്ടിന്റെ OTT അവകാശവും നേടിയിരുന്നത് ആമസോൺ പ്രൈം ആയിരുന്നു .നേരത്തെ ഈ സിനിമ 199 രൂപയുടെ റെന്റൽ വഴി ആയിരുന്നു കാണുവാൻ സാധിച്ചിരുന്നത് .എന്നാൽ ഇപ്പോൾ എല്ലാ ആമസോൺ പ്രൈം മെമ്പറുകൾക്കും ഇത് കാണുവാൻ സാധിക്കുന്നതാണ് .

21 grams ഡിസ്‌നിയിൽ കാണാം 

സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി  മലയാളത്തിൽ നിന്നും മറ്റു  പുതിയ OTT റിലീസുകൾ കഴിഞ്ഞ ആഴ്ചയിൽ എത്തിയിരുന്നു  .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ എത്തിയിരിക്കുന്നു  .OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അപ്രതീഷ  ക്ലൈമാസ് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയങ്ങളിൽ ഒന്ന് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo