ഇന്ത്യയിലെ ഇവി എക്കോസിസ്റ്റം ശക്തിപ്പെടുത്താൻ വികസന പ്രവര്ത്തനങ്ങളുമായി വാർഡ് വിസാർഡ്

Updated on 18-Mar-2022
HIGHLIGHTS

ഇന്ത്യയിലെ ഇവി എക്കോസിസ്റ്റം ശക്തിപ്പെടുത്താൻ വാർഡ് വിസാർഡ്

തൊഴിൽ സൃഷ്ടിക്കുന്നതിനായിരിക്കും മുന്ഗണന നല്കുക

രാജ്യത്തെ പ്രമുഖ ടൂ-വീലര് ബ്രാന്ഡായ ജോയ് ഇ-ബൈക്കിന്റെ ഉദ്പ്പാദകരായ വാര്ഡ്വിസാര്ഡ് 2022-23 സാമ്പത്തിക വര്ഷത്തേക്കുള്ള വികസന പ്രവര്ത്തനങ്ങള് പ്രഖ്യാപിച്ചു. ഇവി വാഹനങ്ങളുടെ ഡിമാന്ഡ് വര്ധിച്ചതോടെ വാര്ഡ്വിസാര്ഡ് അടുത്ത സാമ്പത്തിക വര്ഷത്തേക്കായി തയ്യാറെടുപ്പുകള് നടത്തുകയാണ്. തൊഴില് സൃഷ്ടിക്കുന്നതിനായിരിക്കും മുന്ഗണന നല്കുക. 

ഗുജറാത്തിലെ വഡോദരയിലെ ഇവി അനുബന്ധ ക്ലസ്റ്ററിന്റെ വികസനം 6000 പുതിയ തൊഴില് അവസരങ്ങള് സൃഷ്ടിക്കും. ഇവി ഘടകങ്ങള് ഉല്പ്പാദിപ്പിക്കാനുള്ള ആത്യാധുനിക യൂണിറ്റ് കൂടി ഉള്പ്പെട്ടതായിരിക്കും അനുബന്ധ ക്ലസ്റ്റര്.

ഇന്ത്യന് വിപണിയുടെ വ്യാപ്തി വര്ധിപ്പിക്കുന്നതിനായി നെറ്റ്വര്ക്ക് വികസിപ്പിക്കുന്നതായിരിക്കും അടുത്ത പടി. ഇന്ത്യയിലുടനീളമായി 1500ലധികം ഇ-ബൈക്ക് ഡീലര്ഷിപ്പുകള് വികസിപ്പിക്കാനാണ് വാര്ഡ് വിസാര്ഡ് തിരുമാനിച്ചിരിക്കുന്നത്.

കാര്ബണ് പുറംതള്ളല് നാലു ദശലക്ഷം കിലോഗ്രാമായി കുറയ്ക്കാനാണ് കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 20 കോടി മരങ്ങള്ക്കു തുല്ല്യമാണിത്.ഇന്ത്യയിലെ പ്രമുഖ സര്വകലാശാലകളുമായി സഹകരണത്തിനും വാര്ഡ്വിസാര്ഡ് ശ്രമിക്കുന്നുണ്ട്. വിദ്യാര്ത്ഥികള്ക്ക് പ്രൊഫഷണല് പരിശീലനം നല്കുകയാണ് ലക്ഷ്യം.  ഈ നടപടിയിലൂടെ 50000 യുവ ഇവി എന്ജിനീയര്മാരെ ഉയരങ്ങളിലേക്ക് എത്തിക്കാനാകും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :