വൊഡാഫോണിന്റെ പുതിയ 3 ഓഫറുകൾ 28 ,56 ജിബിയിൽ
വൊഡാഫോണിന്റെ പുതിയ ഓഫർ 56 ജിബിയിൽ ,എന്നാൽ ജിയോ ഇതേ ഓഫർ നൽകുന്നു 84ജിബി
വൊഡാഫോൺ അവരുടെ പുതിയ കുറച്ചു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .158 രൂപയുടെയും ,151 രൂപയുടെയും കൂടാതെ 299 രൂപയുടെയും ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .
158 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .എന്നാൽ ജിയോയുടെ 149 രൂപയുടെ ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോൾ ജിയോ ഓഫറുകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .149 രൂപയുടെ റീച്ചാർജിൽ ജിയോ നൽകുന്നു 42 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തേക്കു .
299 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 56 ദിവസത്തേക്ക് .അതായത് മുഴുവനായി 56 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .കൂടാതെ അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .
എന്നാൽ ജിയോ 299 രൂപയുടെ റീച്ചാർജിൽ നല്കുന്നത് 84 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളുമാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്ക് മാത്രം .