വൊഡാഫോൺ കൂടാതെ ജിയോ ;1 വർഷത്തെ ഓഫർ ഒരു താരതമ്മ്യം
രണ്ടു ഓഫറുകളിൽ ഏറ്റവും ലാഭകരമായ ഓഫറുകൾ ഏത്
ഇപ്പോൾ ടെലികോം മേഖലയിൽ മികച്ച ഓഫറുകൾ പുറത്തിറക്കുന്ന രണ്ടു കമ്പനികളാണ് ജിയോ കൂടാതെ വൊഡാഫോൺ .2019 ലും ഉപഭോതാക്കൾക്ക് നല്ല ലാഭകരമായ ഓഫറുകൾ ഈ ടെലികോം കമ്പനികളിൽ നിന്നും ലഭിച്ചിരുന്നു .എന്നാൽ ഇപ്പോൾ ജിയോയുടെയും കൂടാതെ വൊഡാഫോണിന്റെയും 1 വർഷത്തെ വാലിഡിറ്റയിൽ ലഭിക്കുന്ന രണ്ടു ഓഫറുകളെയാണ് ഒന്ന് താരതമ്മ്യം ചെയ്യുന്നത് .ഈ രണ്ടു ഓഫറുകളും വൊഡാഫോണിന്റെയും കൂടാതെ ജിയോയുടെയും പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1699 രൂപയുടെ റീച്ചാർജുകളിലാണ് .ഈ ഓഫറുകളുടെ കൂടുതൽ നേട്ടങ്ങൾ നോക്കാം .
1699 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെ തന്നെ 100 SMS ദിവസ്സേന ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 365 ദിവസ്സത്തേക്കാണ് .അതായത് 365 ദിവസ്സത്തേക്കു മുഴുവനായി 547.5ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിന്റെ കൂടെ ലഭിക്കുന്നതാണ് .
വൊഡാഫോൺ ഐഡിയ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .പുതിയ വാർഷിക ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1699 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1699 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് ലോക്കൽ കൂടാതെ STD കോളുകൾ ലഭിക്കുന്നതാണ് .അതിനോടൊപ്പം തന്നെ ദിവസ്സേന 1.5ജിബിയുടെ 2G/3G/4G ഡാറ്റയും ലഭ്യമാകുന്നതാണു് .വൊഡാഫോണിന്റെ തന്നെ നേരത്തെ ലഭിച്ചിരുന്ന 1999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന അതെ ബെനിഫിറ്റ് തന്നെയാണ് ഇപ്പോൾ 1699 രൂപയുടെ റീച്ചാർജുകളിലും ലഭ്യമാകുന്നത് .
ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 365 ദിവസ്സത്തേക്കാണ് .അതായത് 365 ദിവസ്സത്തേക്കു അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ ദിവസ്സേന 1.5ജിബിയുടെ 2G/3G/4G എന്നിവ ലഭ്യമാകുന്നു .അതായത് മുഴുവനായി 547.5ജിബിയുടെ 2G/3G/4G ഡാറ്റയാണ് ഈ പായ്ക്കുകളിൽ ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS എന്നിവ ഇതിൽ ലഭിക്കുന്നുണ്ട് .നിലവിൽ ഈ ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .കൂടാതെ വൊഡാഫോണിന്റെ മറ്റൊരു 119 രൂപയുടെ ചെറിയ ഓഫറും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .