30ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകൾ ഒരുമാസത്തേക്കു ,വൊഡാഫോൺ റെഡ് എത്തി

30ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകൾ ഒരുമാസത്തേക്കു ,വൊഡാഫോൺ റെഡ്  എത്തി
HIGHLIGHTS

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ

 

ജിയോയ്ക്ക് പിന്നാലെ തകർപ്പൻ ഓഫറുകളുമായി വൊഡാഫോൺ എത്തി .വൊഡാഫോണിന്റെ ഏറ്റവും പുതിയ റെഡ് ഓഫറുകൾ എത്തി .30 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഓഫറുകൾ മനസിലാക്കാം .

വൊഡാഫോൺ റെഡ് എത്തിയിരിക്കുന്നത്  പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമായാണ് .399 രൂപയുടെ ഓഫറുകളിലാണ്  30 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസേന 100 SMS ഇതിൽ ലഭ്യമാകുന്നു .

കൂടാതെ ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ 1 വർഷത്തെ വാലിഡിറ്റിയ്‌യോടെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെ തന്നെ മാഗസിൻ ഓഫറുകളും ലഭിക്കുന്നതാണ് .വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ അല്ലെങ്കിൽ 199  ഡയൽ ചെയ്തോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാക്കാവുന്നതാണ് .

എന്നാൽ റിലയൻസ് ജിയോ പോസ്റ്റ് പെയ്ഡ്  പ്ലാനുകൾ കുറച്ചുംകൂടി ലാഭകരം എന്നുപറയാം .309 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെതന്നെ 30 ജിബിയുടെ 4 ജി ഡാറ്റയും ലഭിക്കുന്നതാണ് .എന്നാൽ എയർടെൽ ആകട്ടെ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് 399 രൂപയുടെ പ്ലാനിൽ വെറും 20 ജിബി മാത്രമാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo