വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ സൗജന്യ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .ഇത്തവണ വൊഡാഫോൺ എത്തിയിരിക്കുന്നത് 36 ജിബിയുടെ സൗജന്യ 4ജി ഡാറ്റയുമായിട്ടാണ് പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .
ഇപ്പോൾ വൊഡാഫോണിന്റെ പ്ലാനുകളായ 499 കൂടാതെ 699 ഇതിൽ ഏതെങ്കിലും പ്ലാനുകളിൽ ചേരുക .അതിനു ശേഷം നിങ്ങൾക്ക് വൊഡാഫോണിന്റെ ആപ്ലികേഷൻ വഴി നിങ്ങൾക്ക് ഇത് ക്ലെയിം ചെയ്ത് എടുക്കാവുന്നതാണ് .
3 ജിബിയുടെ ഡാറ്റ 12 മാസത്തേക്ക് അല്ലങ്കിൽ 9 ജിബിയുടെ ഡാറ്റ നിങ്ങൾക്ക് 4 മാസത്തേക്ക് ലഭിക്കുന്നു .അത് നിങ്ങൾ എടുക്കുന്ന പ്ലാനുകൾ അനുസരിച്ചു ലഭിക്കുന്നു .പുതിയ പ്രൊമോഷന്റെ ഭാഗമായാണ് ഈ ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നത് .
ഇതിനു മുൻപ്പും വൊഡാഫോൺ സൗജന്യ ഡാറ്റ ഒറുകൾ പുറത്തിറക്കിയിരുന്നു .എയർടെൽ ഇതേ ഓഫറുകൾ പുറത്തിറക്കിയിരുന്നു .10 ജിബിയുടെ ഡാറ്റ 3 മാസത്തേക്ക് 30 ജിബിവരെയാണ് എയർടെൽ നൽകിയിരുന്നത് .കൂടുതൽ വിവരങ്ങൾക്ക് വൊഡാഫോണിന്റെ ആപ്ലികേഷൻ സന്ദർശിക്കുക .