56 ദിവസ്സവും അൺലിമിറ്റഡ് ;189 രൂപയ്ക്ക് വൊഡാഫോൺ ഇപ്പോൾ നിങ്ങൾക്ക്

56 ദിവസ്സവും അൺലിമിറ്റഡ് ;189 രൂപയ്ക്ക് വൊഡാഫോൺ ഇപ്പോൾ നിങ്ങൾക്ക്
HIGHLIGHTS

വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ

വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി .189 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ചെറിയ ചിലവിൽ ലഭിക്കുന്ന ഓഫറുകൾക്ക് സമാനമായ ഓഫറുകൾ തന്നെയാണ് വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്കായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .189 രൂപയുടെ റീച്ചാർജിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ 2 ജിബിയുടെ ഡാറ്റ എന്നിവ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസത്തേക്കാണ് .എന്നാൽ വൊഡാഫോണിന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇത് ലഭ്യമാകുന്നത് .

ജിയോയുടെ ഈ മാസം ലഭിക്കുന്ന ഓഫറുകൾ 

1699 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകൾ .1699 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് ഒരു വർഷത്തേക്കാണ് .എന്നാൽ ഇതിലും ക്യാഷ് ബാക്കുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .അങ്ങനെ ഉപഭോതാക്കളുടെ കൈയ്യിൽ നിന്നും പൈസ പോകാതെ തന്നെ മികച്ച അൺലിമിറ്റഡ് ഓഫറുകളാണ് ഇത്തവണ ദീപാവലി ഓഫറുകളിൽ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

547 ജിബിയുടെ 4ജി ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .കൂടാതെ 5000 രൂപയുടെ മുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ഈ ക്യാഷ് ബാക്ക് കൂപ്പണുകൾ ഉപയോഗിക്കുന്നതിനു സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കൂപ്പണുകളുടെ വാലിഡിറ്റി ലഭിക്കുന്നത് ഡിസംബർ 31 വരെയാണ് .ഇതിനുള്ളിൽ ഉത്പന്നങ്ങൾ വാങ്ങിക്കേണ്ടതാണ് .ഈ ഓഫറുകൾ റീചാർജ് ചെയ്യുന്നതിനായി ജിയോ ആപ്ലികേഷൻ സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo