വൊഡാഫോൺ 56 ജിബി ഡാറ്റ “ജിയോ ഓഫറുകൾക്ക് വെല്ലുവിളി “

വൊഡാഫോൺ 56 ജിബി ഡാറ്റ “ജിയോ ഓഫറുകൾക്ക് വെല്ലുവിളി “
HIGHLIGHTS

പുതിയ ഓഫറുകളുമായി വൊഡാഫോൺ

 

വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ദിവസേന 2ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്കാണ്  ഈ ഓഫറുകൾ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2017 ന്റെ അവസാനത്തിൽ ഇപ്പോൾ ടെലികോം കമ്പനികൾ ശെരിക്കും മത്സരിച്ചു ഓഫറുകൾ പുറത്തിറക്കുകയാണ് .

വൊഡാഫോൺ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് പ്രേപൈഡ് ഉപഭോതാക്കൾക്ക് വേണ്ടിയുള്ള ഓഫറുകളാണ് .348 രൂപയുടെ പ്രേപൈഡ് ഓഫറുകളാണ് നിലവിൽ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .348 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2ജിബിയുടെ ഡാറ്റ ലംഭിക്കുന്നതാണ് .

28 ദിവസത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .അതായത് 28 ദിവസത്തേക്ക് 56 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇന്ത്യയിലെ കുറച്ചു നഗരങ്ങളിൽ മാത്രമേ ഈ ഓഫറുകൾ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുകയുള്ളു .

എയർടെൽ പുറത്തിറക്കിയ 349 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഒരു ഓഫർ തന്നെയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് എന്നുതന്നെ പറയാം .എയർടെൽ 349 രൂപയുടെ റീച്ചാർജിൽ 56 ജിബി അതായത് ദിവസേന 2 ജിബിയുടെ ഡാറ്റ വീതം നല്കിയിരിടുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo