ജിയോ എഫക്ടിൽ മറ്റു ടെലികോം കമ്പനികളും .ജിയോ എന്ന വൻ തരംഗം ഇല്ലായിരുന്നെങ്കിൽ മറ്റു ടെലികോം കമ്പനികൾ നമ്മളെ പിഴിഞ്ഞ് എടുത്തെന്നേ .ഇപ്പോൾ ജിയോയ്ക്ക് എതിരായി മറ്റു ടെലികോം കമ്പനികൾ ഒന്നിക്കുന്നു .എന്നിട്ടും ജിയോയ്ക്ക് ഉപഭോതാക്കൾ കൂടുന്നത് അല്ലാതെ കുറയുന്നില്ല .
ഇപ്പോൾ BSNL ,എയർടെൽ എന്നി ടെലികോം കമ്പനികൾ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നു .വൊഡാഫോൺ മാത്രം പിന്നിൽ തന്നെ .
പക്ഷെ ഈ ഓഫർ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഒരു ആശ്വാസം തന്നെയാണ് .4 ജിബിയുടെ സൗജന്യ 4ജി ലഭിക്കുന്നു .അതിന്നായി നിങ്ങളുടെ കൈവശം ഒരു 4ജി സ്മാർട്ട് ഫോൺ മാത്രം മതി .
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .നിങ്ങളുടെ വൊഡാഫോണിന്റെ സിം അപ്ഡേറ്റ് അല്ലെങ്കിൽ കസ്റ്റമർ കെയറിൽ വിളിച്ചു 4ജി അപ്ഡേറ്റ് ചെയ്യുക .
2 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് 4ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .10 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത് .