കഴിഞ്ഞ ദിവസ്സം എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയ അവരുടെ പുതിയ താരിഫ് പ്ലാനുകളുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു .ഏകദേശം 500 രൂപവരെയാണ് താരിഫ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ വർദ്ധനവ് വരൂത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോളും മികച്ച ഓഫറുകൾ കുറഞ്ഞ ചിലവിൽ നൽകുന്നതിൽ BSNL തന്നെയാണ് മുന്നിൽ നില്കുന്നത് എന്നുതന്നെ പറയാം .അതിനു ഏറ്റവും വലിയ ഉദാഹരണം വൊഡാഫോൺ ഐഡിയ നല്കികൊണ്ടിരുന്ന 149 രൂപയുടെ പ്ലാനുകൾ പിൻവലിച്ചു പകരം നൽകുന്ന 179 രൂപയുടെ പ്ലാനുകൾ തന്നെയാണ് .
179 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മുഴുവനായി വെറും 2ജിബിയുടെ ഡാറ്റ മാത്രമാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ 219 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .
അതുപോലെ തന്നെ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് ,മുഴുവനായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 219 രൂപയുടെ റീച്ചാർജിൽ 28ജിബിയുടെ ഡാറ്റ മാത്രമാണ് .249 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയും അൺലിമിറ്റഡ് കോളുകളും ആണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 42ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .
എന്നാൽ ഇതിൽ നിന്നും എല്ലാം BSNL ഉപഭോക്താക്കൾക്ക് പകുതി ചിലവിൽ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .151 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 40ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .198 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ നൽകുന്നത് ദിവസ്സേന 2ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .50 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നുണ്ട് .അതായത് മുഴുവനായും 100ജിബി ഡാറ്റ ഈ പ്ലാനുകളിൽ നൽകുന്നുണ്ട് .