500 രൂപവരെ നിരക്കുകൂട്ടി ;Viയുടെ പുതുക്കിയ നിരക്കുകൾ നോക്കാം
വൊഡാഫോൺ ഐഡിയയും ഇതാ നിരക്ക് കൂട്ടിയിരിക്കുന്നു
500 രൂപവരെയാണ് ഇപ്പോൾ നിരക്കുകൂട്ടിയിരിക്കുന്നത്
നവംബർ 25 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും
എയർടെലിനു തൊട്ടുപിന്നാലെ ഇതാ വൊഡാഫോൺ ഐഡിയയും ഇപ്പോൾ നിരക്കുകൾ കൂട്ടിയിരിക്കുന്നു .500 രൂപവരെയാണ് വൊഡാഫോൺ ഐഡിയ ഇപ്പോൾ നിരക്കുകൾ കൂട്ടിയിരിക്കുന്നത് .ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 2399 രൂപയുടെ പ്ലാനുകൾ ഇനി മുതൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2899 രൂപ നിരക്കിലാണ് .500 രൂപയാണ് ഒറ്റയടിയ്ക്ക് ഈ വൊഡാഫോൺ ഐഡിയ പ്ലാനുകളിൽ കൂട്ടിയിരിക്കുന്നത് .
നവംബർ 25 മുതൽ ഈ പുതിയ നിരക്കുകൾ നിലവിൽ വരുന്നതാണ് .ചെറിയ ഓഫറുകളിലും വലിയ വർദ്ധനവാണ് ഇപ്പോൾ ചെയ്തിരിക്കുന്നത് .79 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 99 രൂപയുടെ നിരക്കിലാണ് .149 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 179 രൂപയുടെ പ്ലാനുകളിലാണ് .അത്പോലെ തന്നെ 219 രൂപയുടെ അൺലിമിറ്റഡ് പ്ലാനുകൾ ഇനി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 269 രൂപയുടെ പ്ലാനുകളിലാണ് .