75 രൂപയുടെ വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങളുമായി വൊഡാഫോൺ ഐഡിയ

Updated on 12-Jul-2021
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

75 രൂപയുടെ റീച്ചാറുകളിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

 കൊച്ചി: സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് നീക്കങ്ങള്‍ ആരംഭിച്ചതോടെ  ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളി സമൂഹം തങ്ങളുടെ നാടുകളില്‍ നിന്നു തൊഴില്‍ സ്ഥലങ്ങളിലേക്കുള്ള മടക്ക യാത്രയും ആരംഭിച്ചു. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കളില്‍ ഒരു വിഭാഗത്തിന് നിരവധി കാരണങ്ങളാല്‍ റീചാര്‍ജ് ചെയ്യുക അസാധ്യമായിരുന്നു.

 ഇങ്ങനെയുളള താഴ്ന്ന വരുമാന വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളെ വീണ്ടും കണക്ട് ചെയ്യുന്നതിനായി ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി, 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയും ലഭ്യമാക്കും.  15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.ഈ ഓഫറുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക 

വൊഡാഫോൺ ഐഡിയ ഈ സിം കേരളത്തിൽ എത്തി

കൊച്ചി: കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ വി. ആപ്പിള്‍, സാംസങ് മൊബൈല്‍ഫോണുകളുടെ വിവിധ മോഡലുകള്‍,  ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയവയില്‍ ഈ സൗകര്യം ലഭ്യമാണ്.   കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇ-സിം സേവനം ലഭിക്കും. ഇ-സിമ്മിന് അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ല. 

ഡിജിറ്റല്‍ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാര്‍ഡുകള്‍ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :