ഹീറോ പ്ലാനുകൾ !! വൊഡാഫോൺ ഐഡിയ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ

ഹീറോ പ്ലാനുകൾ !! വൊഡാഫോൺ ഐഡിയ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ
HIGHLIGHTS

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ മികച്ച പ്ലാനുകൾ

വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിന് പുതിയ പ്രചാരണവുമായി വി

പ്രമുഖ ടെലികോം സേവന ദാതാവായ വി തങ്ങളുടെ 'വി ഹീറോ അണ്‍ലിമിറ്റഡ് 'പ്ലാന്‍ കേന്ദ്രീകരിച്ച് പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രമുഖ താരമായ വിനയ് പഥക്കാണ് പ്രചാരണത്തിലെ നായകന്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ നേരിടുന്ന ഡാറ്റാ പോരായ്മയ്ക്ക് പരിഹാരം കാണുന്നതാണ് വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍. വി അണ്‍ലിമിറ്റഡ് പ്ലാന്‍ നല്‍കുന്ന മൂന്ന് ഫീച്ചറുകള്‍ പ്രചാരണത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വീക്കന്‍ഡ് ഡാറ്റാ റോള്‍ഓവര്‍, രാത്രി 12 മുതല്‍ രാവിലെ ആറുവരെയുള്ള നൈറ്റ് ടൈം ഫ്രീ ഡാറ്റ, ഡബിള്‍ ഡാറ്റ എന്നിവയെല്ലാം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവഴി ആശങ്കയില്ലാതെ മൊബൈല്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാം.

പകര്‍ച്ചവ്യാധിയോടെ വീട്ടിലിരുന്നുള്ള  ജോലി, ഓണ്‍ലൈന്‍ പഠനം, വിനോദം തുടങ്ങിയവ പതിവായതോടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ കുതിപ്പുണ്ടായി. വിയുടെ ഹീറോ അണ്‍ലിമിറ്റഡ് ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും ഡാറ്റ തീര്‍ന്നു പോകുന്ന പ്രശ്നമുണ്ടാക്കുന്നില്ല. ഉപഭോക്തൃ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വി ഹീറോ അണ്‍ലിമിറ്റഡ് പ്രചാരണം ഗിഗാനെറ്റ് വി 4ജി നെറ്റ്വര്‍ക്ക് ഉള്ളവരുടെ വീട്ടിലേക്ക് പരിധിയില്ലാത്ത സാധ്യതകള്‍ കൊണ്ടുവന്ന് ഉപഭോക്താക്കളെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലേക്ക് നയിക്കുന്നു.

മൊബൈല്‍ ഡാറ്റ ഇന്ന് എല്ലാവര്‍ക്കും അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണെന്നും വി ഹീറോ അണ്‍ലിമിറ്റഡ് പ്രചാരണത്തിലൂടെ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ആശങ്കകളാണ് ഹൈലൈറ്റ് ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ക്ക്  ഡാറ്റ തീര്‍ന്നു പോകുമെന്ന പേടിയെ വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിലൂടെ  പൂര്‍ണമായും അകറ്റാമെന്നും പ്രീപെയ്ഡ് വിഭാഗത്തില്‍ 4ജി ഉപയോക്താക്കളുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്നും വി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു.

പ്രചാരണ വീഡിയോയില്‍, ഡാറ്റ തീര്‍ന്നു പോയ യുവാവിന്റെ നിരാശയിലേക്ക് വി ഹീറോ അണ്‍ലിമിറ്റഡ് തെരഞ്ഞെടുക്കാന്‍ നിര്‍ദേശവുമായി എത്തുകയാണ് വിനയ് പഥക്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യാധിഷ്ഠിത അണ്‍ലിമിറ്റഡ് പ്ലാനുകള്‍ നല്‍കുവാനാണ് വി ലക്ഷ്യമിടുന്നത്. വി നെറ്റ്വര്‍ക്കിലേക്ക് ഇതുവഴി കൂടുതല്‍ അണ്‍ലിമിറ്റഡ് 4ജി വരിക്കാരെ ആകര്‍ഷിക്കാനാകും.

വി അണ്‍ലിമിറ്റഡിന്റെ 249 രൂപയ്ക്കു മുകളിലുള്ള പ്ലാനുകള്‍ക്കെല്ലാം ഈ നേട്ടങ്ങളുണ്ടാക്കുന്നവയാണ് . 28 ദിവസം, 56 ദിവസം, 86 ദിവസം എന്നിങ്ങനെയാണ് പ്ലാനുകളുടെ കാലാവധി. എല്ലാ പ്ലാനുകള്‍ക്കും ദിവസവും 100 സൗജന്യ എസ്എംഎസ് ലഭ്യമാണ്. 299 രൂപ, 449 രൂപ, 699 രൂപ എന്നീ പ്ലാനുകള്‍ക്കെല്ലാം ഡബിള്‍ ഡാറ്റാ നേട്ടങ്ങളും വീക്കന്‍ഡ് ഡാറ്റാ റോള്‍ ഓവറും നൈറ്റ് ടൈം ഫ്രീ ഡാറ്റയും ലഭ്യമാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo