ജിയോയ്ക്കും എയർടെല്ലിനും നോട്ടീസ്; പരാതിക്കാരൻ വിഐ

Updated on 24-Apr-2023
HIGHLIGHTS

സൗജന്യമായി 5G ഡാറ്റ നൽകുന്നതിനെതിരെ വോഡാഫോൺ ഐഡിയ

ജിയോയ്ക്കും എയർടെല്ലിനും എതിരെയാണ് പരാതി നൽകിയത്

വിഐയുടെ പരാതിയെ തുടർന്ന് ട്രായി ഇരു കമ്പനികൾക്കും നോട്ടീസ് അ‌യച്ചു

ജിയോ(Jio)യും എയർടെലും(Airtel) ഉപഭോക്താക്കൾക്ക് സൗജന്യമായി 5G ഡാറ്റ നൽകുന്നതിനെതിരെ വോഡാഫോൺ ഐഡിയ(Vi). ഇതിനെതിരെ വോഡാഫോൺ ഐഡിയ (Vi) ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ( ട്രായി)യ്ക്ക് പരാതി നൽകിയതായാണ് റിപ്പോർട്ട്. ഈ വാർത്ത എക്കണോമിക് ​ടൈംസാണ് പുറത്തുവിട്ടിരിക്കുന്നത്. 

ജിയോയും എയർടെലും എല്ലാ നിബന്ധനകളും മറികടന്നു

അ‌ൺലിമിറ്റഡ് 5G സൗജന്യമായി നൽകി ജിയോ (Jio)യും എയർടെലും(Airtel) എല്ലാ നിബന്ധനകളും  മറികടന്നിരിക്കുകയാണ് എന്നാണ് വിഐ ആരോപിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളാൽ കഷ്ട്ടപ്പെടുന്ന വിഐക്ക് ഇതുവരെ 5G സേവനം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഉപഭോക്താക്കൾ വിഐയുടെ സബ്സ്ക്രിപ്ഷൻ ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് ഇരു കമ്പനികൾക്കും എതിരേ പരാതിയുമായി വിഐ (Vi) രംഗത്ത് എത്തിയിരിക്കുന്നത്.

ട്രായി ഇരു കമ്പനികൾക്കും നോട്ടീസ് അ‌യച്ചു

ജിയോയും എയർടെലും (Airtel) പരിധിയില്ലാതെ സൗജന്യമായ 5G ഡാറ്റ നൽകുന്നത് തങ്ങളുടെ വരിക്കാരെ പ്രലോഭിപ്പിക്കുന്നു എന്നും അ‌തിനാലാണ് അ‌വർ കൂട്ടത്തോടെ ജിയോ(Jio)യിലേക്കും എയർടെലിലേക്കും പോകുന്നത് എന്നുമാണ് വിഐ കണ്ടെത്തിയിരിക്കുന്ന ആരോപണം. വിഐ (Vi) യുടെ പരാതിയെത്തുടർന്ന് ട്രായി ഇരു കമ്പനികൾക്കും നോട്ടീസ് അ‌യച്ച് ഈ വിഷയത്തിൽ മറുപടി ചോദിച്ചിരിക്കുകയാണ്.

ആരോപണങ്ങൾ അ‌ടിസ്ഥാനരഹിതമെന്ന് ജിയോയും എയർടെലും

എന്നാൽ വിഐയുടെ ആരോപണങ്ങൾ അ‌ടിസ്ഥാനരഹിതമാണ് എന്നാണ് ജിയോ (Jio) യും എയർടെലും (Airtel) മറുപടിയിൽ വ്യക്തമാക്കിയത്. നിലവിൽ 5G വ്യാപനം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. എല്ലായിടത്തും 5G എത്തിക്കാൻ സാധിച്ചിട്ടില്ല. വളരെ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് 5G സേവനങ്ങൾ ലഭ്യമാകുന്നത്. അ‌തിനാൽത്തന്നെ നിരക്ക് ഈടാക്കാൻ കഴിയില്ലെന്ന് ഇരുകമ്പനികളും മറുപടിയിൽ വിശദീകരിച്ചു.

 5G ഡാറ്റ നൽകുന്നതിൽ സൗജന്യം ​ഒന്നുമില്ലെന്നും നിരക്ക് ഈടാക്കുന്നത് അതനുസരിച്ചാണ് എന്നാണ് ട്രായിക്കുള്ള മറുപടിയിൽ ജിയോ (Jio) യും എയർടെല്ലും വ്യക്തമാക്കിയത്. വിഐയുടെ പരാതിയിൽ ജിയോയ്ക്കും എയർടെലിനും(Airtel) നോട്ടീസ് നൽകിയിരുന്നതായും അ‌വർ മറുപടി നൽകിയതായും ട്രായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ട്രായി ഉടൻ തീരുമാനമെടുക്കും. നിലവിൽ ട്രായിയുടെ ലീഗൽ ടീമും ഫിനാൻസ് ടീമും ടെക്നിക്കൽ ടീമും ഈ വിഷയത്തെ ഗൗരവമായി  കാണുന്നുവെന്നും പഠിച്ചുവരികയാണെന്നും വിഐ (Vi) വെളിപ്പെടുത്തി.

വിഐയുടെ ആരോപണങ്ങളെത്തുടർന്ന് ജിയോയോടും എയർടെല്ലിനോടും ഇരു 5G വിലനിർണയത്തെക്കുറിച്ചും, അ‌ൺലിമിറ്റഡ് 5ജി ഓഫറുകളെക്കുറിച്ചുമാണ് അന്വേഷിച്ചിട്ടുണ്ട്. നിലവിൽ ജിയോയും എയർടെലും(Airtel) മാത്രമാണ് രാജ്യത്ത് 5G സേവനങ്ങൾ നൽകുന്നത്. അ‌തിനാൽത്തന്നെ രാജ്യത്തെ 5G വ്യാപനത്തെ ബാധിക്കാത്ത രീതിയിൽ വിഷയം പരിഹരിക്കാനാണ് ട്രായി ശ്രമിക്കുന്നത് എന്നാണ് സൂചന.

അൺലിമിറ്റഡ് പ്ലാനുകൾ ടെലിക്കോം കമ്പനികൾക്ക് വാഗ്ദാനം ചെയ്യാം.  എന്നാൽ നിബന്ധനകളും വ്യവസ്ഥകളും അവർ ഉപഭോക്താക്കൾക്ക് പാലിക്കേണ്ടതുണ്ട്. 5ജി ഡാറ്റ പ്ലാനുകൾ പ്രത്യക്ഷത്തിൽ അൺലിമിറ്റഡ് ആണെങ്കിലും, ഉപയോഗം വളരെ വലിയരീതിയിൽ ഇല്ലെന്നും എയർടെല്ലും ജിയോ (Jio)യും മറുപടിയിൽ വിശദീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Connect On :