വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ചോട്ടാ ഓഫറുകൾ പുറത്തിറക്കി .ജിയോയുടെ ചോട്ടാ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് നിലവിൽ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .കഴിഞ്ഞ ആഴ്ച വൊഡാഫോൺ പുറത്തിറക്കിയ ക്യാഷ് ബാക്ക് ഓഫറുകൾക്ക് പിന്നാലെയാണ് പുതിയ ഓഫറുകളുമായി ഇപ്പോൾ എത്തിയിരിക്കുന്നത് .വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .
21 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് ഇന്റർനെറ്റ് .എന്നാൽ ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 മണിക്കൂർ നേരത്തേക്ക് മാത്രമാണ് .ഇതിന്റെ ടോക്ക് ടൈം ഒന്നും തന്നെ ലഭിക്കുന്നില്ല .എന്നാൽ 19 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകളും 0.15 ജിബിയുടെ ഡാറ്റയും .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസ്സത്തേക്കാണ് .
എന്നാൽ ജിയോ 19 രൂപയ്ക്ക് നൽകുന്നതും ഇതേ ഓഫറുകൾ തന്നെയാണ് .19 രൂപയുടെ റീച്ചാർജിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 0.15 ജിബി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളുമാണ് .