ഒരു വർഷത്തേക്ക് 720 രൂപ നിരക്കിൽ പ്രതിമാസം 60 രൂപയടച്ച് ഇൻഷുറൻസ് സ്വന്തമാക്കാം
തങ്ങളുടെ വരിക്കാരുടെ സ്മാർട്ട്ഫോണുകൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി വൊഡാഫോൺ രംഗത്തെത്തി. 'വൊഡാഫോൺ റെഡ് ഷീൽഡ്' എന്ന മൊബൈൽ സെക്യൂരിറ്റി സർവീസാണ് വോഡഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 50,000 ത്തോളം രൂപ വിലയുള്ളതോ, പുതിയതോ അല്ലെങ്കിൽ 6 മാസം വരെ പഴക്കമുള്ളതോ ആയ ഹാൻഡ് സെറ്റുകളാണ് വോഡഫോൺ ഈ ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തുന്നത്.
നിലവിൽ വോഡഫോൺ റെഡ് പോസ്റ്റ്പെയ്ഡ് ഉപയോഗിക്കുന്നവർക്കാണ് ഈ ഓഫർ പ്രകാരം അവരുടെ സ്മാർട്ട്ഫോണുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാവുക. ഷോട്ട്ഫോർമാറ്റ്സ് ഡിജിറ്റൽ പ്രൊഡക്ഷൻസ് പ്രൈവറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഈ ഇൻഷുറൻസ് വോഡഫോൺ റെഡ് ഷീൽഡ് എന്ന പേരിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്.
ന്യൂ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ആണ് ഈ ഇൻഷ്വറൻസ് കവറേജ് ലഭ്യമാക്കുന്നത്. ഇതിന്റെ അടിസ്ഥാന ആന്റി തെഫ്‌റ്റ് ഇന്ഷുറൻസ് സ്കീമിന് പുറമേ വൊഡഫോൺ റെഡ് ഷീൽഡ് മാൽവെയർ പരിരക്ഷയും മറ്റ് സുരക്ഷാ സവിശേഷതകളും ഈ സ്‌കീം നൽകുന്നുണ്ട്. വോഡഫോൺ റെഡ് ഷീൽഡ് ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐട്യൂൺസ് സ്റ്റോറിലും ലഭ്യമാണ്. പോസ്റ്റ്പെയ്ഡ് ബില്ലിനൊപ്പം മാസം 60 രൂപ അധികം അടച്ച് ഈ ഇൻഷുറൻസ് സ്വന്തമാക്കാൻ കഴിയും.