വൊഡാഫോൺ 399 രൂപയ്ക്ക് 6 മാസത്തെ വാലിഡിറ്റിയിൽ 90ജിബി

Updated on 16-Oct-2017
HIGHLIGHTS

പുതിയ ഓഫറുകൾ പുറത്തിറക്കുന്നു

 

 

 

വൊഡാഫോണിന്റെ മറ്റൊരു ഓഫർകൂടി ഉടൻ പുറത്തിറങ്ങുന്നു .എയർടെൽ ,ജിയോ എന്നി ടെലികോം കമ്പനികൾ പുതിയ ഓഫറുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ്  ഇപ്പോൾ വൊഡാഫോണും അവരുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നത് .വൊഡാഫോൺ ഇത്തവണ 90 ജിബിയുടെ ഡാറ്റയാണ് നൽകുന്നത് .ഓഫറുകൾ മനസിലാക്കാം .

വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ  ഡാറ്റ പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നു .പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഇത്തവണ ഈ ഓഫറുകൾ ലഭിക്കുന്നത് .399 രൂപയുടെ റീച്ചാർജിലാണ്  ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .399 രൂപയുടെ റീച്ചാർജിൽ 90 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 6 മാസത്തേക്കാണ് .അതുകൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,SMS എന്നിവയും ഈ ഓഫറുകൾ ലഭ്യമാകുന്നുണ്ട് .അതുകൂടാതെ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് ഓഫറുകളും വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നു .

പോസ്റ്റ്പെയ്ഡ്ലും അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്നതാണ് .പക്ഷെ ഇപ്പോൾ എയർടെൽ പുറത്തിറക്കിയ 399 രൂപയുടെ പ്ലാനിൽ 84 ജിബിയുടെ ഡാറ്റ മാത്രമാണ് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി 84 ദിവസത്തേക്കാണ് .എന്തുകൊണ്ടും എയർടെൽ ഈ ഓഫറുകളിൽ വൊഡാഫോൺ മികച്ചുതന്നെ നിൽക്കുന്നു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :