ജിയയോട് മത്സരിക്കാൻ മറ്റു ടെലികോം കമ്പനികളൂം രംഗത്തു എത്തിക്കഴിഞ്ഞു .എയർടെൽ ,ഐഡിയ ,bsnl ഇപ്പോൾ ഇതാ വൊഡാഫോണും എത്തിക്കഴിഞ്ഞു .ഐഡിയ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ ആയ 297 രൂപയുടെ ഓഫറുകൾ അവതരിപ്പിച്ചപ്പോൾ എയർടെൽ 244 രൂപയുടെ അതെ പ്ലാൻ പുറത്തിറക്കി .
എന്നാൽ വൊഡാഫോൺ മാത്രമാണ് ഇപ്പോൾ നിലവിൽ പുതിയ ഓഫറുകൾ ഒന്നുംതന്നെ പുറത്തിറക്കാതെ ഇരിക്കുന്നത് .ഇപ്പോൾ വൊഡാഫോൺ 4ജിയിലേക്ക് ഉപഭോതാക്കളെ ആകർഷിക്കാൻ പുതിയ ഓഫറുകളുമായിട്ട് എത്തിയിരിക്കുന്നു .
വൊഡാഫോണിന്റെ ഒരു ചെറിയ സൗജന്യ ഡാറ്റ ഓഫർ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .നാല് ജിബിയുടെ 4ജി ഡാറ്റയാണ് നിങ്ങൾക്ക് ഇതിൽ ലഭിക്കുന്നത് .നിങ്ങൾ ചരേയ്യേണ്ടത് ഇത്രമാത്രം .
നിങ്ങളുടെ വൊഡാഫോണിന്റെ സിം 4ജിയിലേക്ക് അപ്ഡേറ്റ് ചെയ്യുക .നിങ്ങൾക്ക് ലഭിക്കുന്നു നാലു ജിബിയുടെ 4ജി ഡാറ്റ .2 മണിക്കൂറിനുള്ളിൽ ഇത് നിങ്ങൾക്ക് ക്രെഡിറ്റ് ആകുന്നു .ഇതിന്റെ വാലിഡിറ്റി 10 ദിവസത്തേക്കാണ് .