UPI പണിമുടക്കുമ്പോൾ കൈയിൽ കാശുണ്ടാകണമെന്ന് തോന്നാറില്ലേ?
ഇതിനായി Virtual ATM സേവനം പ്രയോജനപ്പെടുത്താം
Paymart India-യുടെ സ്ഥാപകനും സിഇഒയുമായ അമിത് നാരംഗ് വെർച്വൽ എടിഎമ്മിന് തുടക്കമിട്ടു
Virtual ATM: ഇന്ന് UPI വളരെ പ്രചാരം നേടിക്കഴിഞ്ഞു. എങ്കിലും ദൂരെയാത്രകളിലോ അടിയന്തര സാഹചര്യങ്ങളിലോ യുപിഐ പണിമുടക്കാറില്ലേ? ഇവിടെയാണ് Virtual ATM പ്രസക്തമാകുന്നത്.
വിപ്ലവമാകും Virtual ATM
Paymart India-യുടെ സ്ഥാപകനും സിഇഒയുമായ അമിത് നാരംഗ് വെർച്വൽ എടിഎം എന്ന സേവനത്തിന് തുടക്കമിട്ടിരുന്നു. ഒരു ഫിസിക്കൽ കാർഡിന്റെ ആവശ്യമില്ലാതെ ഓൺലൈനായി പണം പിൻവലിക്കാനുള്ള ഓപ്ഷനാണിത്. അതുപോലെ എടിഎം സന്ദർശിക്കാതെ നിങ്ങൾക്ക് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാം.
ടെക്നോളജി രംഗത്ത് ഒരുപക്ഷേ യുപിഐയേക്കാൾ വിപ്ലവമാകാൻ പോവുകയാണ് വെർച്വൽ എടിഎം. ഇതിനെ കുറിച്ച് വിശദമായി അറിയാൻ താൽപ്പര്യമുണ്ടോ? എങ്കിൽ തുടർന്ന് വായിക്കുക.
എന്താണ് Virtual ATM?
ഇപ്പോൾ നമ്മൾ മിക്കവരും യുപിഐ സേവനമായിരിക്കും അധികമായി ഉപയോഗിക്കുക അല്ലേ? യുപിഐയെ വിശ്വസിച്ച് പുറത്തേക്ക് പോകുമ്പോൾ പണം കൈയിൽ കരുതാനും മറന്നുപോകാറുണ്ടല്ലേ? നിങ്ങളുടെ കൈയിൽ ഈ സമയത്ത് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കണമെന്നില്ല.
മാത്രമല്ല യാത്രകളിലും മറ്റും എടിഎം കൌണ്ടറുകൾ തപ്പി നടക്കുന്നതും കഷ്ടമാണ്. ഇങ്ങനെയുള്ള സമയത്ത് ചിലപ്പോൾ യുപിഐ പണിമുടക്കുകയോ നെറ്റ് വർക്ക് കിട്ടാതെ വരികയോ ചെയ്താൽ…
ഇവിടെയാണ് വെർച്വൽ എടിഎം സേവനം ഉപകരിക്കുന്നത്. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫിൻടെക് കമ്പനിയായ പേമാർട്ട് ഇന്ത്യ ഇങ്ങനെയൊരു ആശയമാണ് അവതരിപ്പിച്ചത്. എക്കണോമിക് ടൈംസ് ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നു. അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതി ഇങ്ങനെയാണ്…
എടിഎമ്മും വേണ്ട, കാർഡും വേണ്ട
ഒരു ഫിസിക്കൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നിങ്ങളുടെ കീശയിൽ വേണമെന്നില്ല. അതുപോലെ പരമ്പരാഗത എടിഎം സന്ദർശിക്കാതെ തന്നെ പണം പിൻവലിക്കാൻ സാധിക്കും. അതായത് ഇതൊരു Cardless Cash Withdraw സംവിധാനമാണ്.
വെർച്വൽ എടിഎം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…
ഇങ്ങനെ പണം പിൻവലിക്കുന്നതിന് ഇന്ർനെറ്റ് കണക്ഷനുള്ള ഒരു സ്മാർട്ഫോൺ അത്യാവശ്യമാണ്.
പണം പിൻവലിക്കുന്ന ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കണമെന്നത് നിർബന്ധമാണ്. മൊബൈൽ ആപ്പിലൂടെ സേവനം ലഭിക്കാൻ നിങ്ങളുടെ ഫോൺ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം.
ക്യാഷ് വിത്ത്ഡ്രോ ചെയ്യുമ്പോൾ നിങ്ങളുടെ ബാങ്ക് ഒരു OTP ക്രിയേറ്റ് ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും.
പണം ശേഖരിക്കാവുന്ന സ്ഥാപനങ്ങളുടെ പേര് ആപ്പിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഇവയിൽ നിങ്ങളുടെ സമീപത്തുള്ളത് ഏത് സ്ഥാപനമാണെന്നത് നോക്കുക. ഈ ഒടിപി ഷോപ്പിൽ കാണിക്കുക.
വെർച്വൽ എടിഎം എങ്ങനെ ഉപയോഗിക്കാം?
ആദ്യം മൊബൈൽ ബാങ്കിങ് ആപ്പ് ഓപ്പൺ ചെയ്യുക. ഇവിടെ വെർച്വൽ എടിഎം ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഇവിടെ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
തുടർന്ന് ഇടപാട് സ്ഥിരീകരിക്കുക.
ഇവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP നൽകുക.
ആപ്പിൽ കാണിച്ചിരിക്കുന്ന ലിസ്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് സമീപമുള്ള ഒരു പാർട്നർ ഷോപ്പ് സന്ദർശിക്കുക. സാധാരണയായി ജനറൽ സ്റ്റോറുകളിൽ ഈ സൌകര്യം ലഭിക്കും.
ഇവിടെ ഒടിപിയും നിങ്ങളുടെ മൊബൈൽ നമ്പറും കട ഉടമയെ കാണിക്കുക.
എന്നാൽ കേരളത്തിൽ ഈ സേവനം ഇതുവരെയും സാധിച്ചിട്ടില്ല. ചണ്ഡീഗഡ്, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവ ഉൾപ്പെടുന്ന തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് നിലവിൽ സേവനമുള്ളത്. 2024 മെയ് മാസത്തോടെ രാജ്യവ്യാപകമായി വെർച്വൽ എടിഎം സേവനം വ്യാപിപ്പിച്ചേക്കും.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.